ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം ഒക്ടോബര്‍ മൂന്നിലെ ഡ്രോയില്‍ 351 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു; ഐടിഎ ലഭിച്ചിരിക്കുന്നത് സ്‌കില്‍സ് ഇമിഗ്രേഷന്‍- എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം ഒക്ടോബര്‍ മൂന്നിലെ ഡ്രോയില്‍ 351 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു; ഐടിഎ ലഭിച്ചിരിക്കുന്നത് സ്‌കില്‍സ് ഇമിഗ്രേഷന്‍- എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി 351 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഒക്ടോബര്‍ മൂന്നിന് നടന്ന ഡ്രോയില്‍ ഇഷ്യൂ ചെയ്തു. സ്‌കില്‍സ് ഇമിഗ്രേഷനും എക്‌സ്പ്രസ് എന്‍ട്രി ബിസി കാന്‍ഡിഡേറ്റുകള്‍ക്കുമാണിത് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് നടന്ന ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോയിലെ മിനിമം സ്‌കോര്‍ 65 മുതല്‍ 91 വരെ പോയിന്റുകളായിരുന്നു.

ഓരോ കാറ്റഗറിക്കനുസരിച്ചായിരുന്നു പോയിന്റുകള്‍ നിശ്ചയിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ബിസി പിഎന്‍പിയുടെ സ്‌കില്‍സ് ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലൂടെ (എസ്‌ഐആര്‍എസ്) രജിസ്ട്രര്‍ ചെയ്യുമ്പോഴാണ് പോയിന്റുകള്‍ അസൈന്‍ ചെയ്യുന്നത്. വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ഭാഷാ പരമായ കഴിവുകള്‍ എന്നിവ പോലുള്ള എക്കണോമിക്, ഹ്യൂമന്‍ കാപിറ്റല്‍ ഫാക്ടറുകളുടെ അടിസ്ഥാനത്തിലാണീ പോയിന്റുകള്‍ നല്‍കുന്നത്.

എസ്‌ഐആര്‍എസിന് കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരമാവധി പോയിന്റുകള്‍ 200 ആണ്. ഒക്ടോബര്‍ മൂന്നിന് ക്ഷണം ലഭിച്ചിരിക്കുന്ന എല്ലാ സ്‌കില്‍സ് ഇമിഗ്രേഷന്‍, എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്‍ഡിറ്റെര്‍മിനേറ്റ് , പ്രവിശ്യയിലെ ഒരു എംപ്ലോയറില്‍ നിന്നുള്ള ഫുള്‍-ടൈം ജോബ് ഓഫര്‍ എന്നിവ നിര്‍ബന്ധമാണ്.

Other News in this category4malayalees Recommends