അമേരിക്കയും ചൈനയും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍; ലക്ഷ്യം വ്യാപാര രംഗത്തും സൈനിക രംഗത്തും പരസ്പരം പെരുകി വരുന്ന സ്പര്‍ധകള്‍ കുറയ്ക്കല്‍; യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ചൈനയിലെത്തുന്നു;ഡിഫെന്‍സ് സെക്രട്ടറി പിന്മാറി

അമേരിക്കയും ചൈനയും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍; ലക്ഷ്യം  വ്യാപാര രംഗത്തും സൈനിക രംഗത്തും പരസ്പരം പെരുകി വരുന്ന സ്പര്‍ധകള്‍ കുറയ്ക്കല്‍; യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ചൈനയിലെത്തുന്നു;ഡിഫെന്‍സ് സെക്രട്ടറി പിന്മാറി
സൈനിക രംഗത്തും വ്യാപാര രംഗത്തും പരസ്പരം പെരുകി വരുന്ന സ്പര്‍ധകള്‍ കുറയ്ക്കുന്നതിനായി യുഎസും ചൈനയും തമ്മില്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ ഇന്ന് നടത്തും.ലോകത്തിലെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയെന്ന നിലയില്‍ ലോകം ഇതിനെ അതീവ ജാഗ്രതയോടെയാണ് ഉറ്റ് നോക്കുന്നത്. നിലവില്‍ ഇരു രാജ്യങ്ങളും നടന്ന് വരുന്ന വ്യാപാര യുദ്ധത്തിന് തിരശീലയിടാനുള്ള ചര്‍ച്ച നടത്തുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ചൈനീസ് നേതാക്കന്‍മാരും തമ്മിലാണ്.

വ്യാപാരയുദ്ധം മുറുകിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് മേല്‍ പരസ്പരം ബില്യണ്‍ കണക്കിന് ഡോളറിന്റെ താരിഫുകള്‍ ചുമത്താന്‍ മത്സരിച്ചിരുന്നു.പൊതുവായ ആശങ്കയുടെ അടിസ്ഥാനത്തില്‍ ചൈനയും യുഎസും ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും പ്രാദേശികയവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തേണ്ടിയിരിക്കുന്നുവെന്നാണ് പോംപിയോയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഹുവാ ചുനിയിംഗ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരിക്കുന്നത്.

യുഎസ് ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസും ചൈന സന്ദര്‍ശിക്കാനെത്തുന്നുവെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു. ഇത് വാഷിംഗ്ടന്റെ ഉത്തരവനുസരിച്ചാണെന്നാണ് ചൈന പറയുന്നത്. വിവാദമായ സൗത്ത് ചൈന കടലിലെ ദ്വീപുകള്‍ക്കടുത്ത് കൂടി യുഎസിന്റെ ഡിസ്‌ട്രോയര്‍ ഡികാടുര്‍ കടന്ന് പോയപ്പോള്‍ ചൈനീസ് നാവിക കപ്പല്‍ അതിനടുത്ത് നിന്ന് സൈനിക അഭ്യാസങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അതില്‍ പ്രതിഷേധിച്ചെന്നോണം മാറ്റിസ് സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.

Other News in this category4malayalees Recommends