ആളുമാറി കൊലപാതകം, വിഷം കലര്‍ന്ന മദ്യം കഴിച്ചത് മറ്റ് മൂന്നുപേര്‍, മദ്യത്തില്‍ കലര്‍ത്തിയ പൊട്ടാസ്യം സയനൈഡാണ് മൂന്ന് പേരുടെയും മരണത്തിനിടയാക്കിയത്, പ്രതി സന്തോഷ് പിടിയില്‍

ആളുമാറി കൊലപാതകം, വിഷം കലര്‍ന്ന മദ്യം കഴിച്ചത് മറ്റ് മൂന്നുപേര്‍, മദ്യത്തില്‍ കലര്‍ത്തിയ പൊട്ടാസ്യം സയനൈഡാണ് മൂന്ന് പേരുടെയും മരണത്തിനിടയാക്കിയത്, പ്രതി സന്തോഷ് പിടിയില്‍

വയനാട്: വെള്ളമുണ്ടയില്‍ മൂന്ന് പേര്‍ മദ്യം കഴിച്ച് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ആളുമാറി കൊലപാതകമായിരുന്നു. സംഭവത്തില്‍ മാനന്തവാടി സ്വദേശി സന്തോഷ് അറസ്റ്റിലായി. മൂന്ന് പേരാണ് വിഷം കലര്‍ന്ന മദ്യം കഴിച്ച് കഴിഞ്ഞദിവസം മരിച്ചത്. സജിത്ത് എന്നയാളെ കൊല്ലാനായിരുന്നു പ്രതി മദ്യത്തില്‍ വിഷം കലര്‍ത്തിയത്. പൊട്ടാസ്യം സയനൈഡാണ് മൂന്ന് പേരുടെയും മരണത്തിനിടയാക്കിയതെന്നാണ് വിവരം.


വ്യാഴാഴ്ച പരിശോധനക്ക് അയച്ച മദ്യത്തിന്റെ പരിശോധനാ ഫലം കോഴിക്കോട് റീജിയണല്‍ അനലിറ്റിക് ലാബ് അധികൃതര്‍ പൊലീസിന് കൈമാറിയതോടെയാണ് മരണകാരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുന്നത്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്‌നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് ബുധനാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെ മരിച്ചത്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മാരകവിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂവരും കഴിച്ച മദ്യത്തിന്റെ പരിശോധനാഫലം കൂടി പുറത്തുവരുന്നത്. ഇതോടെ പൊട്ടാസ്യം സയനൈഡാണ് മരണകാരണമെന്ന് വ്യക്തമാകുകയായിരുന്നു.

പ്രസാദിനേയും പ്രമോദിനേയും ജില്ലാ ആസ്പത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും മദ്യത്തില്‍ കലര്‍ന്നത് സയനൈഡാണെന്ന സൂചന നല്‍കിയിരുന്നു. മരിച്ച മൂന്നുപേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായതിനാലും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ ഭാഗമായി വരുന്നതിനാലും പൊലീസ് അന്വേഷണം എസ് എം എസിന് കൈമാറിയിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നുവന്നിരുന്നത്.

Other News in this category4malayalees Recommends