മരുഭൂമിയിലെ ചില തണലിടങ്ങള്

മരുഭൂമിയിലെ ചില തണലിടങ്ങള്

ചിലര് അങ്ങിനെയാണ് , അവര് അവരുടെ ഇടങ്ങള് അടയാള പെടുത്തുന്നത് മറ്റുള്ളവരുടെ മനസ്സുകളിലാണ് .


ഒന്നും മോഹിക്കാതെ അവര് നന്മകള് ചെയ്തു കൊണ്ടേയിരിക്കും . യുണൈറ്റഡ് അറബ് എമിറേറ്റിലെ വടക്കന് എമിറേറ്റ് ആയ ഫുജൈറ യിലെ ദിബ്ബ എന്ന കൊച്ചു സ്ഥലം അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപട്ടണമാണ് .

അവിടെ തസഹീല് എന്ന സ്ഥാപനത്തില് കഴിഞ്ഞ അഞ്ചു വര്ഷമായി സേവനം ചെയ്യുന്ന അന്‍വര്‍ ഷാ യുവധാര എന്ന ചെറുപ്പക്കാരന് അത്തരത്തില് ഒരാളാണ് .

സ്‌നേഹമുള്ളവര് ' ഷാ ' എന്ന് വിളിക്കുന്ന ആ ചെറുപ്പക്കാരനെ ഞാന് ആദ്യമായി കാണുന്നത് ദിബ്ബയിലെ ഒരു സാംസ്‌കാരിക സംഘടന നടത്തിയ ഓണം ഈദ് സാംസ്‌കാരിക പരിപാടിയിലാണ് .ഊര്ജ്വ സ്വലനായി ഓടി നടക്കുകയും സന്തത സഹചാരിയായ കാമറയില് ചിത്രങ്ങള് പകര്ത്തുകയും അവിടെ കൂടിയ എല്ലാവരോടും സൗഹൃദം പുതുക്കുകയും ചെയ്തിരുന്ന അയാള് അന്നാദ്യമായി എന്റെ മനസ്സിന്റെ ഫ്രയിമിലും ഇടം പിടിച്ചു .

പിന്നീടും എണ്ണമറ്റ ഇടപെടലുകളിലൂടെ അന്‍വര്‍ ഷാ യുവധാര എന്നെ ആശ്ചര്യ പെടുത്തി കൊണ്ടേയിരുന്നു .

മുപ്പതു വര്ഷം ഒരേസ്ഥാപനത്തില് ജോലി ചെയ്ത് ആനുകൂല്യങ്ങളും മടക്കയാത്രക്കുള്ള ടിക്കെറ്റ് പോലും നിക്ഷേധി ക്കപ്പെട്ട നിരാലംബനായ ഒരു പാവം പ്രവാസി എങ്ങിനെയെങ്കിലും ഒരു വിമാന ടിക്കെറ്റ് തരപ്പെടുത്തി നല്കാന് ആവശ്യപ്പെട്ടാണ് , കേട്ടറിഞ്ഞു അന്‍വര്‍ഷാ യെ സമീപിച്ചത് . മാസങ്ങള് നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില് വിമാന ടിക്കറ്റും നാല് ലക്ഷത്തില് കൂടുതല് ഇന്ത്യന് രൂപയും ആ പാവം പ്രവാസി പൊരുതി നേടിയെടുക്കുമ്പോള് കൂടെ നിന്ന് എല്ലാ സഹായവും ചെയ്തു കൊടുത്തു .

ശമ്പളവും ഭക്ഷണവും പോലും കിട്ടാത്ത നിരവധി യാളുകള്‍ക്ക് നല്ലവരായ ദിബ്ബയിലെ സഹൃദയര് വഴി കിട്ടാവുന്ന സഹായങ്ങള് എത്തിച്ചു കൊടുത്തു .

വിസാ പരമായ തട്ടിപ്പില് പെടുന്നവരെ നിയമ പരമായി സഹായിക്കാനും നിയമത്തിന്റെ വഴിയില് നീതി ലഭിക്കുവാനും നിരന്തരമായി ഇടപെടുന്നു .....

അന്‍വര്‍ ഷാ ദിബ്ബയില് തുടരുന്ന അഞ്ചു വര്ഷകാലയളവ് അടക്കം പ്രവാസ ജീവിതം പതിനാല് വര്ഷങ്ങള് പൂര്‍ത്തിയാകുന്നു .

അദ്ദേഹത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടലുകള് മിത്രങ്ങളെ പോലെ തന്നെ ശത്രുക്കളെ യും നിരന്തരം സൃഷ്ടിക്കുന്നു വെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .

ഇടപെടുന്ന എല്ലാ കാര്യങ്ങളിലും ഫലപ്രാപ്തി യിലെത്തിനില്ലെങ്കിലും അന്‍വര്‍ ഷാ കൃതാര്ഥ നാണ് .

ഒന്നും ചെയ്യാതെ നിര്‍ജീവ മായി കാലം കഴിയുന്നതിനേക്കാള് ചെയ്യാവുന്ന നല്ല കാര്യങ്ങള് ചെയ്ത് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചു പ്രവാസത്തിലെ തന്റെ കാലം അടയാള പെടുത്തുക എന്നതാണ് ഷാ യുടെ നിലപാട് .

പ്രവാസ ജീവിതം അവസാനിപ്പിക്കാന് നിരവധി അവസരങ്ങള് മുന്പില് ഉണ്ടായിരുന്നിട്ടും കഴിയാവുന്നിടത്തോളം നിരാലംബര് ക്കൊപ്പം തന്നാലാവും വിധം സഹായങ്ങള് ചെയ്തു പ്രവാസ ജീവിതം തുടരാന് ഈ മനുഷ്യന് ആഗ്രഹിക്കുന്നു .

അതോടൊപ്പം സര്ഗഗാത്മക ജീവിതവും ,

സോഷ്യല് മീഡിയയിലെ ഇടപെടലുകളുമായും സജീവമായ ഇദ്ദേഹം ഒരു തിരക്കഥാ രചനയിലാണ് .

പ്രവാസവും പുഴയും നന്മയും എല്ലാം ചേരുന്ന മനോഹരമായ ഒരു സിനിമ ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം ...

ഇത്തരം ആളുകള് ജീവിച്ചിരിക്കേണ്ടത് ആവശ്യമാണ് ...

ഇവരിലൂടെയാണ് നന്മയുടെ വിളക്കുകള് അണയാതെ പ്രകാശം പരത്തി കൊണ്ടിരിക്കുന്നത് .

.......................

എഴുത്ത് : എ കെ നൗഷാദ് fujairah 0567001957 , 0505797240


Other News in this category4malayalees Recommends