യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനായി പുതിയ ഡ്രാഫ്റ്റ് പ്രൊപ്പോസല്‍; നിര്‍ദേശിക്കുന്ന കാലയളവിലുപരി ഗവണ്‍മെന്റ് ബെനഫിറ്റ് സ്വീകരിക്കാന്‍ സാധ്യതയുള്ളവരുടെ ഇമിഗ്രേഷന്‍ അപേക്ഷകള്‍ തള്ളാന്‍ നിര്‍ദേശം

യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനായി പുതിയ ഡ്രാഫ്റ്റ് പ്രൊപ്പോസല്‍; നിര്‍ദേശിക്കുന്ന കാലയളവിലുപരി ഗവണ്‍മെന്റ് ബെനഫിറ്റ് സ്വീകരിക്കാന്‍ സാധ്യതയുള്ളവരുടെ ഇമിഗ്രേഷന്‍ അപേക്ഷകള്‍ തള്ളാന്‍ നിര്‍ദേശം
ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള പുതിയ ഡ്രാഫ്റ്റ് പ്രൊപ്പോസല്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്തിറക്കി. ഒരു വ്യക്തി ഏത് സമയവും ഒരു 'പബ്ലിക്ക് ചാര്‍ജ് ' ആയി മാറാന്‍ സാധ്യതയുണ്ടെങ്കില്‍ അത്തരക്കാരുടെ ഇമിഗ്രേഷന്‍ അപേക്ഷ നിരസിക്കുമെന്നാണ് ഈ ഡ്രാഫ്റ്റിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രത്യേക ഗവണ്‍മെന്റ് ബെനഫിറ്റുകള്‍ സ്വീകരിക്കുന്നവരെയാണ് നിര്‍ദേശിച്ചിരിക്കുന്ന അളവിലോ അല്ലെങ്കില്‍ കാലയളവിലോ ' പബ്ലിക്ക് ചാര്‍ജ് ' എന്നത് കൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ ഭൂരിഭാഗം വരുന്ന എച്ച് 1 ബി വിസ ഉടമകളായ കുടിയേറ്റക്കാര്‍ ഈ പുതിയ പബ്ലിക്ക് ചാര്‍ജ് ഡ്രാഫ്റ്റ് പ്രൊപ്പോസലില്‍ വീണ് പ്രശ്‌നത്തിലാകാന്‍ സാധ്യത കുറവാണ്. സെപ്റ്റംബര്‍ 22 നാണ് ട്രംപ് ഗവണ്‍മെന്റ് 447 പേജ് വരുന്ന പ്രസ്തുത ഡ്രാഫ്റ്റ് പ്രൊപ്പോസല്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എച്ച് 1 ബി വിസക്കാര്‍ ഒരു എക്സ്റ്റന്‍ഷന്‍ അല്ലെങ്കില്‍ സ്റ്റാറ്റസ് മാറ്റുമ്പോള്‍ തങ്ങള്‍ സ്വയം പര്യാപ്തരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന് ഈ ഡ്രാഫ്റ്റ് നിര്‍ദേശിക്കുന്നുണ്ട്.

ഉദാഹരണമായി സ്റ്റുഡന്റ് വിസ എച്ച് 1 ബിയായി മാറ്റുമ്പോള്‍ ഇത്തരത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തേണ്ടി വരും. പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇമിഗ്രേഷന്‍ അധികൃതര്‍ അപേക്ഷകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി പുതിയൊരു ഫോം പുറത്തിറക്കും. ഇതിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ വര്‍ധിക്കുകയും പ്രൊസസിംഗിനുള്ള കാലതാമസം വര്‍ധിക്കുകയും ചെയ്യുമെന്നാണ് സൂചന. യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനായി ട്രംപ് തേടുന്ന പുതിയൊരു മാര്‍ഗമാണ് ഈ ഡ്രാഫ്റ്റ് പ്രൊപ്പോസലെന്നാണ് ഇമിഗ്രേഷന്‍ അറ്റോര്‍ണീസ് എടുത്ത് കാട്ടുന്നത്.

Other News in this category4malayalees Recommends