ബള്‍ഗേറിയയില്‍ കുറ്റാന്വേഷണ പരിപാടിയുടെ അവതാരകയെ ബലാത്സംഗം ചെയ്തു കൊന്നു

ബള്‍ഗേറിയയില്‍ കുറ്റാന്വേഷണ പരിപാടിയുടെ അവതാരകയെ ബലാത്സംഗം ചെയ്തു കൊന്നു
ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയെ (30) ശനിയാഴ്ചയാണ് റൂസിന് സമീപ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ലൈഫ്‌സ്റ്റൈല്‍ ജേണലിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന മരിനോവ ഡിറ്റക്ടര്‍ എന്ന അന്വേഷണാത്മക പരിപാടി സെപ്തംബറിലാണ് തുടങ്ങിയത്. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പറയാനാകില്ലെന്നും മരണത്തിന് മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പോലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. അന്വേഷണം പൂരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ മരിനോവ ഉള്‍പ്പെടെ മൂന്നു മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം യൂറോപ്പിലാകെ ചര്‍ച്ചയാകുകയാണ്. മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് മാധ്യമ ലോകം അഭിപ്രായപ്പെടുന്നത് .

മരിനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയ പാര്‍ക്കിന് സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെ നിന്നുള്ള ഏതെങ്കിലും രോഗിയാണോ പിന്നിലെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.Other News in this category4malayalees Recommends