ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ട് ഒരു സെല്‍ഫി, പോസ്റ്റ് വൈറലായപ്പോള്‍ ശബരിമലയിലേക്കല്ല, പഴനി മലയിലേക്കു പോകുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന് യുവാവ്, മലയാളികളുടെ പ്രതികരണശേഷി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും വിശദീകരണം

ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ട് ഒരു സെല്‍ഫി, പോസ്റ്റ് വൈറലായപ്പോള്‍ ശബരിമലയിലേക്കല്ല, പഴനി മലയിലേക്കു പോകുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന് യുവാവ്, മലയാളികളുടെ പ്രതികരണശേഷി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും വിശദീകരണം
ശബരിമല സ്ത്രീപ്രവേശന തര്‍ക്കം ആളിക്കത്തുമ്പോഴാണ് യുവാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ട് ഒരു സെല്‍ഫി എന്ന തലക്കെട്ടോടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു. തുടങ്ങിയില്ലേ പൊങ്കാല. ചീത്തവിളിച്ച് കൊന്നു എന്നു പറയാം. പ്രേംജി തൃക്കരിപ്പൂര്‍ എന്നയാളാണ് ഭാര്യയ്‌ക്കൊപ്പം മലയ്ക്കു പോകാന്‍ മാലയിട്ട സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വിവാദമായപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി പ്രേംജി രംഗത്തെത്തി.

ശബരിമലയിലേക്കല്ല, പഴനി മലയിലേക്കു താനും ഭാര്യയും പോകുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന വ്യക്തിയാണ് താനെന്നും ഇദ്ദേഹം പറയുന്നു. മലയാളികളുടെ പ്രതികരണശേഷി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു അത്തരത്തിലൊരു പോസ്റ്റെന്നും സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തി പ്രേംജി വിശദീകരിച്ചു.

എന്റെ പോസ്റ്റ് വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്ന് ഒരുപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നു മറ്റു ചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്റെ പോസ്റ്റിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. രണ്ടാം തീയതിയാണ് ഞാന്‍ പോസ്റ്റിട്ടത്. അങ്ങനെ ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ടു ഒരു സെല്‍ഫി എന്നായിരുന്നു പോസ്റ്റ്. മലകയറുക എന്നു പറഞ്ഞാല്‍ ഒരുപാട് മലകളുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് പഴനിമലയാണ്. ഞാന്‍ ശബരിമലയില്‍ മാലയിട്ടു പോകുന്ന വ്യക്തിയാണ്. ആര്‍ക്കെങ്കിലും തെറ്റായ സന്ദേശം കിട്ടിയെങ്കില്‍ അങ്ങനെ വിചാരിക്കരുത്.

എന്റെ നിലപാടറിയാന്‍ ഫെയ്‌സ്ബുക്കിലെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതി. ഞാന്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ്. ഈ പോസ്റ്റ് ഇടാന്‍ കാരണം നമുക്ക് പ്രതികരണശേഷി വേണം. രാഷ്ട്രീയഭേദമന്യേ, ജാതിമതഭേദമന്യേ ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധിക്കെതിരെ എല്ലാവരും പ്രതികരിക്കണം. ഫേസ്ബുക്കില്‍ അസഭ്യം പറഞ്ഞു പ്രതികരിച്ചാല്‍ പോരാ. സമൂഹത്തില്‍ ആക്ടീവായി ഇറങ്ങി പ്രതികരിക്കണം. ജനങ്ങളെ അറിയിക്കണം. ഞാനും എന്റെ ഭാര്യയും ഫോട്ടോ പോസ്റ്റ് ചെയ്തു മല കയറുന്നുവെന്നു പറയുമ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള ഉള്ളിലുള്ള ആ ചിന്താഗതി പുറത്തെടുക്കണം. അതാണ് ഉദ്ദേശിക്കുന്നതെന്നും പ്രേംജി പറഞ്ഞു.

Other News in this category4malayalees Recommends