ബാലുവും ജാനിക്കുട്ടിയും യാത്രയായി, വാര്‍ത്ത കേട്ട ലക്ഷ്മിക്ക് ബോധം നഷ്ടപ്പെട്ടു, ലക്ഷ്മിയൊന്ന് കരഞ്ഞിരുന്നെങ്കിലെന്ന് ബന്ധുക്കള്‍, പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങള്‍

ബാലുവും ജാനിക്കുട്ടിയും യാത്രയായി, വാര്‍ത്ത കേട്ട ലക്ഷ്മിക്ക് ബോധം നഷ്ടപ്പെട്ടു, ലക്ഷ്മിയൊന്ന് കരഞ്ഞിരുന്നെങ്കിലെന്ന് ബന്ധുക്കള്‍, പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങള്‍
ഒടുവില്‍ ബാലുവും ജാനിക്കുട്ടിയും ഇനിയില്ല എന്ന സത്യം ലക്ഷ്മി അറിഞ്ഞു. അപകടശേഷം ജാനിക്കുട്ടി ഇനി ഈ ലോകത്ത് ഇല്ലെന്ന വാര്‍ത്ത കേട്ടതോടെ ലക്ഷ്മിക്ക് വീണ്ടും ബോധം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ പൂര്‍ണമായും ബോധം തിരിച്ച് കിട്ടിയതോടെ ബന്ധുക്കള്‍ വിയോഗ വാര്‍ത്ത അറിയിച്ചപ്പോഴും പക്ഷേ ലക്ഷ്മി ഒന്നും മിണ്ടിയില്ല.

പ്രീയപ്പെട്ടവനും മകളും ഇനി ഉണ്ടാവില്ലെന്ന് ഉള്‍ക്കൊള്ളാന്‍ മനസ് പാകപ്പെട്ടോയെന്ന ഭയം ബന്ധുക്കളെ വരിഞ്ഞ് മുറുക്കുകയായിരുന്നു. എന്നാല്‍ ഇരുവരുടേയും വിയോഗ വാര്‍ത്ത കേട്ട ലക്ഷ്മിയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും പുറത്തേക്ക് വന്നില്ല.

മനസിനേറ്റ മുറിവിന്റെ ആഴം ചെറുതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രതികരണം എന്ന് ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിയൊന്ന് കരഞ്ഞിരുന്നെങ്കില്‍ ഉള്ളില്‍ കിടന്ന് പുകയുന്ന ആ സങ്കടകടല്‍ ഒന്ന് പുറത്തേക്ക് ഒഴുകിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു.


Other News in this category4malayalees Recommends