പത്തു കോടി ലോട്ടറിയടിച്ചു ; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റിലിട്ട് നടന്നു ; അറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ; സംഭവം കാനഡയില്‍

പത്തു കോടി ലോട്ടറിയടിച്ചു ; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റിലിട്ട് നടന്നു ; അറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ; സംഭവം കാനഡയില്‍
പത്തു കോടി രൂപ ലോട്ടറിയടിച്ചത് അറിഞ്ഞത് പത്തുമാസത്തിന് ശേഷം. ടിക്കറ്റ് കിട്ടിയത് അലമാരയില്‍ കൂട്ടിയിട്ടിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന്. കാനഡ സ്വദേശിയായ ഗ്രിഗോറിഡോ ഡി സാന്റിസാണ് ഭാഗ്യവാന്‍.

കഴിഞ്ഞ ഡിസംബറിലാണ് ടിക്കറ്റെടുത്തത്. ലോട്ടറി പോക്കറ്റിലിട്ട് സൂക്ഷിക്കുകയും ചെയ്തു. ലോട്ടറിയുടെ കാര്യം മറന്നു പോയതിനാല്‍ ഫലവും ശ്രദ്ധിച്ചില്ല.നാലു ടിക്കറ്റുകള്‍ക്കായിരുന്നു ഒന്നാം സമ്മാനം. 5.4 മില്യണ്‍ ഡോളര്‍ (40 കോടിരൂപ) ആയിരുന്നു നാലു ടിക്കറ്റുകള്‍ക്കും കൂടിയുള്ള സമ്മാന തുക. 1.35 മില്യണ്‍ ഡോളര്‍ രൂപയായിരുന്നു വിഹിതം. മൂന്നു ടിക്കറ്റുകളുടേയും ഉടമയെത്തി പണം കൈപ്പറ്റി. ഗ്രിഗോറിയോ മാത്രം മറന്നുപോയി. ഒരു വര്‍ഷമായിരുന്നു കാലാവധി. രണ്ടു മാസം മാത്രം ശേഷിയ്‌ക്കേയാണ് ലോട്ടറി ടിക്കറ്റ് ഗ്രിഗോറിയോസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ടിക്കറ്റിന് എന്തെങ്കിലും സമ്മാനം ഉണ്ടോയെന്ന് നോക്കാന്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ നോക്കിയപ്പോഴാണ് സത്യം അറിഞ്ഞത്. സമ്മാന തുക അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് ഗ്രിഗോറിയോസ് പറഞ്ഞു.

വിരമിച്ച ശേഷമുള്ള വിശ്രമ ജീവിതത്തിനായി പണം വിനിയോഗിക്കുമെന്ന് ഗ്രിഗോറിയോസ് പറഞ്ഞു. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട സഹോദരിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends