സവാദിനെ കൊല്ലാന്‍ നിര്‍ബന്ധിച്ചത് അയാളുടെ ഭാര്യ തന്നെ ; കാമുകന്‍ ബഷീറിന്റെ മൊഴിയിങ്ങനെ

സവാദിനെ കൊല്ലാന്‍ നിര്‍ബന്ധിച്ചത് അയാളുടെ ഭാര്യ തന്നെ ; കാമുകന്‍ ബഷീറിന്റെ മൊഴിയിങ്ങനെ
താനൂര്‍ അഞ്ചുടിയില്‍ മത്സ്യ തൊഴിലാളിയായ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയത് സവാദിന്റെ ഭാര്യ സൗജത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നെന്ന് പ്രതി ബഷീര്‍. വിദേശത്തേക്ക് കടന്നു ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ സവാദ് കൊല്ലപ്പെട്ട ശേഷമേ ഒപ്പം വരുകയുള്ളൂവെന്ന സൗജത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൊല നടത്തിയതെന്നും ബഷീര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ സൗജത്ത് ശ്രമിച്ചിരുന്നു. എന്നാല്‍ മണ്ണെണ്ണ കലര്‍ന്നുവെന്ന് പറഞ്ഞ് സവാദ് ഭക്ഷണം വേണ്ടെന്ന് പറഞ്ഞതോടെ ഈ ശ്രമം പൊളിഞ്ഞു. കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കാനുമായിരുന്നു നീക്കം. എന്നാല്‍ കൊലപാതക ശ്രമത്തിനിടെ നിലവിളി കേട്ട് മകള്‍ ഉണര്‍ന്നതോടെ പദ്ധതി ഉപേക്ഷിച്ചെന്നും ബഷീര്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

Other News in this category4malayalees Recommends