റഫേല്‍ ഇടപാട് ; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി ; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

റഫേല്‍ ഇടപാട് ; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി ; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
റഫേല്‍ ഇടപാടില്‍ നടന്ന വന്‍ സാമ്പത്തിക അഴിമതിയെ കുറിച്ച് ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുമ്പോള്‍,മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സുപ്രീം കോടതിയും. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായ ഉത്തരവിട്ടത്. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കാമെന്നും എന്നാല്‍വിവരങ്ങള്‍ കോടതിക്ക് കൈമാറിക്കൂടെയെന്നും കോടിതി ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ജ്സ്റ്റിസ്മാരായ കെ എം ജോസഫ്, എസ് കെ കൗള്‍ എന്നിവരും ഈ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ഉള്‍പ്പെടുന്നുണ്ട്. കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് കോടതിയെ സമീപിച്ചത്.

ഇതിനിടെ, റഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ബിജെപിമുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ അരുണ്‍ ഷൂരിയേയും മറ്റൊരു പ്രമുഖ നിയമജ്ഞനായ പ്രശാന്ത് ഭൂഷനേയും സിബി ഐ തലവന്‍ നേരിട്ട് സന്ദര്‍ശിച്ചതത് പുതിയ വിവാദത്തിന് തിരികൊളുത്തി. ഈ രണ്ട് പ്രമുഖ അഭിഭാഷകരും കഴിഞ്ഞ ആഴ്ച സി ബി ഐ തലവനെ കണ്ട് റഫേല്‍ ഡീലിലെ കാണക്കുരുക്കള്‍ അഴിക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അന്വേഷണം വേണമെന്ന് സിബി ഐ യോട് ആവശ്യപ്പെട്ട മൂന്നാമന്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്.

Other News in this category4malayalees Recommends