വനിതാ ടെന്നീസ് താരത്തിന്റെ പൊക്കത്തിനൊപ്പം നില്‍ക്കുന്നില്ല ; ഒപ്പം പൊക്കം കിട്ടാന്‍ വിരാട് പ്ലാറ്റ്‌ഫോമിന് മുകളില്‍ കയറി ; ട്രോളാക്കി സോഷ്യല്‍മീഡിയയും

വനിതാ ടെന്നീസ് താരത്തിന്റെ പൊക്കത്തിനൊപ്പം നില്‍ക്കുന്നില്ല ; ഒപ്പം പൊക്കം കിട്ടാന്‍ വിരാട് പ്ലാറ്റ്‌ഫോമിന് മുകളില്‍ കയറി ; ട്രോളാക്കി സോഷ്യല്‍മീഡിയയും
ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെന്നിസ് താരം കര്‍മന്‍ കോര്‍ തന്‍ഡിക്കൊപ്പമെടുത്ത ചിത്രത്തിനെതിരെ ട്രോളുകള്‍ ശക്തം. തന്നേക്കാള്‍ ഉയരമുള്ള വനിതാ ടെന്നിസ് താരം കര്‍മാന്‍ കൗര്‍ താണ്ടിയേക്കാള്‍ ഉയരം തോന്നിക്കാന്‍ കോലി ഒരു പ്ലാറ്റ്‌ഫോമിനു മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ഒരു യുവതി തന്നെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നത് അംഗീകരിക്കാന്‍ കോഹ്ലിയ്ക്കു സാധിക്കുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു തട്ട് വേണ്ടി വന്നതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. താരത്തിലെ ഈഗോ ഇതില്‍ നിന്ന് വ്യക്തമായെന്നും പലരും ആരോപിക്കുന്നുണ്ട്. ഇതോടെ തട്ടില്‍ നില്‍ക്കുന്ന കോഹ്ലി ട്രോളുകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയില്‍ ടിസോട്ടിന്റെ സ്‌പെഷല്‍ എഡിഷന്‍ വാച്ച് ശ്രേണിയുടെ പ്രകാശന ചടങ്ങിനിടെയാണ് സംഭവം. വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും കോഹ്‌ലി വാച്ച് സമ്മാനിച്ചു. ഇങ്ങനെ കര്‍മാനു വാച്ച് സമ്മാനിച്ചു ചിത്രത്തിനു പോസ് ചെയ്യുമ്പോഴാണ് കോഹ്ലി പ്ലാറ്റ്‌ഫോമില്‍ കയറി നിന്നത്.

Other News in this category4malayalees Recommends