തിലകന് ചേട്ടനുമായുണ്ടായ പിണക്കത്തെക്കുറിച്ച് കഴിഞ്ഞദിവസം കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഷമ്മി തിലകന് രംഗത്ത്. തന്റെ പിറകെ നടന്ന് വഴക്കുണ്ടാക്കുന്ന ശീലമായിരുന്നു തിലകനുണ്ടായിരുന്നത് എന്നാണ് കെപിഎസി ലളിത അടുത്തിടെ വെളിപ്പെടുത്തിയത്. എന്നാല്‍ മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ എന്നും മകന് ഷമ്മി തിലകന് ചോദിക്കുന്നു.
അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...
പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!
സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ.?
ഇല്ലെങ്കില്‍ ആ 'കോല്' നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
ജാഗ്രതൈ.
(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..?).