ഒരു സംഗീത പരിപാടിക്കിടെ അയാള്‍ എന്റെ തുടകളില്‍ കൈവെച്ചു, ഒരു സംഗീതജ്ഞന് നിങ്ങളെ കിട്ടിയത് വളരെ നല്ല കാര്യമെന്ന് പറഞ്ഞു: പ്രശസ്ത ഗായകനെതിരെ ഗായിക സോനാ മഹാപത്ര

ഒരു സംഗീത പരിപാടിക്കിടെ അയാള്‍ എന്റെ തുടകളില്‍ കൈവെച്ചു, ഒരു സംഗീതജ്ഞന് നിങ്ങളെ കിട്ടിയത് വളരെ നല്ല കാര്യമെന്ന് പറഞ്ഞു: പ്രശസ്ത ഗായകനെതിരെ ഗായിക സോനാ മഹാപത്ര

മീ ടു ക്യംപെയ്‌നില്‍ പ്രശസ്ത ഗായകനും കുടുങ്ങി. ഗായകന്‍ കൈലാഷ് ഖേറുമിനെതിരെ ലൈംഗികാരോപണവുമായി ഗായിക സോനാ മഹാപത്ര രംഗത്ത്. നിരവധി ചടങ്ങുകളില്‍ വെച്ച് ഇയാള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സോനാ ആരോപിച്ചു. ഒരിക്കല്‍ ഒരു ചടങ്ങില്‍ വെച്ച് ഖേറില്‍ നിന്ന് താന്‍ നേരിട്ട മോശം അനുഭവവും അവര്‍ പങ്കുവെച്ചു.


ഒരു സംഗീത പരിപാടിക്കിടെ അയാള്‍ എന്റെ തുടകളില്‍ കൈവെച്ച് കൊണ്ടു പറഞ്ഞു ''ഈ വരികള്‍ പോലെ നീയും മനോഹരമാണ്. ഒരു നടനല്ല, ഒരു സംഗീതജ്ഞന് നിങ്ങളെ കിട്ടിയത് വളരെ നല്ല കാര്യമാണ് എന്ന്. സംഗീത സംവിധായകന്‍ രാം സമ്പത്തിന്റെ ഭാര്യയാണ് സോനാ.

ഇതുമാത്രമല്ല മറ്റ് പല സമയങ്ങളിലും ഇയാളുടെ ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും സോന വെളിപ്പെടുത്തി. ദാക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വെച്ചും ഇയാള്‍ എന്നെ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്ന് സോന പറഞ്ഞു.

ഇതാദ്യമായല്ല കൈലാഷ് ഖേര്‍ മീ ടൂ വിവാദത്തില്‍ പെടുന്നത്. ഇതിനു മുന്‍പ് മസ്‌കറ്റില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തക ഇതേ ആരോപണങ്ങളുമായി ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

Other News in this category4malayalees Recommends