വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു സ്ത്രീകളും ശബരിമലയില്‍ കാലുകുത്തില്ലെന്ന് കെ സുധാകരന്‍

വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു സ്ത്രീകളും ശബരിമലയില്‍ കാലുകുത്തില്ലെന്ന് കെ സുധാകരന്‍
വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു പൊലീസും പട്ടാളവും ശബരിമലയില്‍ കാലുകുത്തില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ വനിതാ പൊലീസിനെ നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസി സമൂഹം നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തളം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ടാനങ്ങളിലെ അന്തിമവിധി നടപ്പിലാക്കേണ്ടത് കോടതികളും സര്‍ക്കാരുമല്ല. അവിടങ്ങളിലുള്ള തന്ത്രിമാരാണ്. അവരുടെ വാക്കാണ് അവസാനവാക്ക്. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശമാണത്. അതിനെ ധ്വംസിക്കാന്‍ ഒരു കോടതിക്കും സര്‍ക്കാരിനും അവകാശമില്ല സുധാകരന്‍ പറഞ്ഞു.

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് പറഞ്ഞ് ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചു വാങ്ങിയതാണ് ഇപ്പോഴത്തെ കോടതി വിധി. ഇപ്പോള്‍ ഇവിടെ ജാഥ നടത്തുന്ന ശ്രീധരന്‍ പിള്ളയും ബി.ജെ.പിയും ആദ്യം ഡല്‍ഹിയില്‍ പോയി മോദിയെ കണ്ട് ഭരണഘടന ഭേദഗതി വരുത്താന്‍ ആവശ്യപ്പെടണം. ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത് കാപട്യമാണ്. ജനാധിപത്യപരമായി നിങ്ങള്‍ വോട്ട് പിടിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഭക്തജനങ്ങളെ രക്തസാക്ഷികളാക്കി നേട്ടമുണ്ടാക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Other News in this category4malayalees Recommends