മീ ടൂവിന് മുമ്പ് തന്നെ ഐശ്വര്യ വെളിപ്പെടുത്തി നടന്‍ സല്‍മാന്‍ എങ്ങനെ മോശമായി പെരുമാറിയെന്ന് !!

മീ ടൂവിന് മുമ്പ് തന്നെ ഐശ്വര്യ വെളിപ്പെടുത്തി നടന്‍ സല്‍മാന്‍ എങ്ങനെ മോശമായി പെരുമാറിയെന്ന് !!
മീ ടൂ ക്യാമ്പയിന്‍ ശക്തമാകുകയാണ്. എന്നാല്‍ നടി ഐശ്വര്യ പണ്ടേ ഈ ക്യാമ്പെയ്‌ന്റെ ഭാഗമായെന്നതാണ് സത്യം. സല്‍മാന്‍ ഖാനെ കുറിച്ച് നടി തുറന്നടിച്ചത് വലിയ വാര്‍ത്തയായിരുന്നു. സല്‍മാനുമായി പിരിഞ്ഞ ശേഷം താരത്തിന്റെ സ്വഭാവ ദൂഷ്യത്തെ പറ്റി ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

സഹതാരങ്ങളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് സല്‍മാന്‍ സംശയിച്ചിരുന്നത്. ബന്ധം നിര്‍ത്തിയിട്ടും തന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറഞ്ഞിരുന്നു. സല്‍മാന്റെ മദ്യപാനവും മോശം പെരുമാറ്റവും സഹിച്ചാണ് കൂടെ നിന്നത്. മാനസികവും ശാരീരികവുമായ അക്രമമാണ് പിരിയാന്‍ കാരണമെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മി ടു ക്യാമ്പെയ്ന്‍ ഇറങ്ങും മുമ്പേ തനിക്ക് നേരെയുള്ള മോശം പെരുമാറ്റത്തെ കുറിച്ച് പറയാന്‍ മടിയില്ലായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. സമയത്ത് പ്രതികരിച്ചിട്ടുണ്ട്. അത് തുടരും. സ്ത്രീകളുടെ ഈ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു .

Other News in this category4malayalees Recommends