കനേഡിയന്‍ പൗരത്വത്തിന് '' ആകാശം മാത്രമാണ് അതിര്'' ...!! 1000 അടി ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ വച്ച് ഏറ്റവും പുതിയ കനേഡിയന്‍ പൗരത്വ സത്യപ്രതിജ്ഞാ ചടങ്ങ്; വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആറ് പേര്‍ പുതിയ കനേഡിയന്‍ പൗരന്‍മാരായി

കനേഡിയന്‍ പൗരത്വത്തിന് '' ആകാശം മാത്രമാണ് അതിര്'' ...!! 1000 അടി ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ വച്ച് ഏറ്റവും പുതിയ കനേഡിയന്‍ പൗരത്വ സത്യപ്രതിജ്ഞാ ചടങ്ങ്; വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആറ് പേര്‍ പുതിയ കനേഡിയന്‍ പൗരന്‍മാരായി
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്ത് കാനഡയിലെ പൗരന്‍മാരായി. ടൊറന്റോയിലെ 1000 അടി ഉയരമുള്ള പ്രശസ്തമായ സിഎന്‍ ടവറിന് മുകളിലുള്ള ഏറ്റവും ഉയരമുള്ള ഭാഗത്ത് നിന്നാണ് ഇവര്‍ ഓത്ത് ഓഫ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച എടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ഈ ടവറിന്റെ വക്കത്ത് അതിസാഹസികമായി കേബിളില്‍ ചാരി നിന്ന് കൊണ്ടാണിവര്‍ സത്യപ്രതിജ്ഞയെടുത്തിരിക്കുന്നത്.

കനേഡിയന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററായ അഹമ്മദ് ഹുസെന്‍ പരിപാടിക്ക് നേതൃത്വം നല്‍കാനെത്തിയിരുന്നു. 116 നിലകളുടെ ഉയരമുള്ള പ്ലാറ്റ് ഫോമില്‍ നിന്ന് കൊണ്ടായിരുന്നു ഇവര്‍ പ്രതിജ്ഞയെടുത്തത്. എഡ്ജ് വാക്ക് എന്നാണീ പ്ലാറ്റ്‌ഫോം അറിയപ്പെടുന്നത്. സിഎന്‍ ടവറിന്റെ ഒരു വശത്താണീ പ്ലാറ്റ് ഫോം നിലകൊള്ളുന്നത്. ഇതിന് മുമ്പും ഈ ടവറില്‍ സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ നടത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ഉയരത്തില്‍ ഒരു ചടങ്ങ് നടത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് ഇമിഗ്രേഷന്‍ , റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വെളിപ്പെടുത്തുന്നത്.

രാജ്യത്തെ ബഹുസംസ്‌കാരത്തില്‍ കാനഡ അഭിമാനിക്കുന്നുവെന്നും 2017ല്‍ പുതിയ 2,70,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചുവെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നു. കനേഡിയന്‍ പൗരത്വത്തിന് ആകാശം മാത്രമാണ് പരിധിയെന്ന സന്ദേശം വഹിച്ച് കൊണ്ടുള്ള ചടങ്ങാണ് ഇത്രയും ഉയരത്തില്‍ വച്ച് നടത്തിയിരിക്കുന്നതെന്നും ചൊവ്വാഴ്ചത്തെ ചടങ്ങിന് ശേഷം നടത്തിയ ട്വീറ്റില്‍ ഹുസൈന്‍ എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends