ന്യൂയോര്‍ക്ക് നഗരത്തില്‍ പിറക്കുന്ന കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ പുരുഷന്‍, സ്ത്രീ എന്നതിന് പകരം എക്‌സ് എന്നും ചേര്‍ക്കാം; ജെന്‍ഡര്‍ന്യൂട്രല്‍ രംഗത്തെ് പുതിയ ചരിത്രമെഴുതുന്ന യുഎസിലെ അഞ്ചാമത്തെ പട്ടണം

ന്യൂയോര്‍ക്ക് നഗരത്തില്‍ പിറക്കുന്ന  കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ പുരുഷന്‍, സ്ത്രീ  എന്നതിന് പകരം എക്‌സ് എന്നും ചേര്‍ക്കാം;  ജെന്‍ഡര്‍ന്യൂട്രല്‍ രംഗത്തെ് പുതിയ ചരിത്രമെഴുതുന്ന യുഎസിലെ അഞ്ചാമത്തെ പട്ടണം
ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ ജെന്‍ഡര്‍ കോളത്തില്‍ ആണ്‍, പെണ്‍ എന്നിവയ്ക്ക് പകരം '' എക്‌സ്'' എന്നും എഴുതാവുന്നതാണ്. സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ ജെന്‍ഡറുകള്‍ രേഖപ്പെടുത്താത്തവര്‍ക്കാണ് എക്‌സ് എന്ന മൂന്നാം ജെന്‍ഡര്‍ കൂടി നിലവില്‍ വന്നിരിക്കുന്നത്. ഇത് നിയമമാക്കിക്കൊണ്ടുള്ള രേഖയില്‍ ഇവിടുത്തെ മേയര്‍ ബില്‍ ഡി ബ്ലാസിയോ ചൊവ്വാഴ്ച ഒപ്പ് വച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ കാലിഫോര്‍ണിയ, ഒറെഗോന്‍, വാഷിംഗ്ടണ്‍ സ്‌റ്റേറ്റ്,ന്യൂ ജഴ്‌സി എന്നീ നഗരങ്ങള്‍ക്ക് ശേഷം ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്ന അഞ്ചാമത്തെ നഗരമായി ന്യൂയോര്‍ക്ക് സിറ്റി മാറിയിരിക്കുകയാണ്. മൂന്ന് സ്‌റ്റേറ്റുകളും വാഷിംഗ്ടണ്‍ ഡിസിയും ജെന്‍ഡര്‍-ന്യൂട്രല്‍ ഡ്രൈവര്‍ ലൈസന്‍സുകല്‍ അനുവദിച്ചിട്ടുണ്ട്. നോണ്‍ബൈനറിയായതും ജെന്‍ഡര്‍-നോണ്‍കണ്‍ഫേമിംഗുമായ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അവരുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയിലെ നിയമം അനുവദിച്ചിട്ടുണ്ട്.

ഇത് പ്രകാരം എക്‌സ് എന്ന കാറ്റഗറിയിലുള്ളവര്‍ക്ക് മെയില്‍ അല്ലെങ്കില്‍ ഫീമെയില്‍ ആക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് ഡോക്ടറുടെ രേഖകളൊന്നും ആവശ്യമില്ല , മറിച്ച് വ്യക്തിപരമായ സാക്ഷ്യപ്പെടുത്തല്‍ മാത്രമേ വേണ്ടി വരുന്നുള്ളൂ. ഈ മാറ്റം ചെറുതെങ്കിലും നിര്‍ണായകമാണെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ടാനിയ അസാപന്‍സ-ജോണ്‍സന്‍ വാക്കര്‍ പ്രതികരിച്ചിരിക്കുന്നത്. പുതിയ നിയമത്തില്‍ മേയര്‍ ഒപ്പ് വയ്ക്കുന്ന പരിപാടിയില്‍ പങ്കെടുത്തവരില്‍ ഒരാളാണീ ആക്ടിവിസ്റ്റ്.

Other News in this category4malayalees Recommends