മധ്യപ്രദേശില്‍ കിണറ്റില്‍ നിന്ന് അഞ്ചു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു

മധ്യപ്രദേശില്‍ കിണറ്റില്‍ നിന്ന് അഞ്ചു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു
മധ്യപ്രദേശിലെ ബര്‍വാനിയില്‍ കിണറ്റില്‍നിന്ന് അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ചിക്‌ലിയിലായിരുന്നു സംഭവം. ഭതര്‍ സിംഗിന്റെ മക്കളെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കിണറ്റില്‍നിന്ന് കണ്ടെടുത്തത്. സിംഗിന്റെ വീട്ടില്‍നിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കിണര്‍.

സിംഗിന് രണ്ടു ഭാര്യമാരാണുള്ളത്. ആദ്യ ഭാര്യ സംഗീതയില്‍ നാലും രണ്ടാം ഭാര്യ സുനിതയില്‍ ഒരു കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. സിംഗിനെയും സംഗീതയെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. സ്വന്തം പിതാവിന്റെ വീട്ടില്‍ കഴിയുന്ന സുനിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സിംഗ് കുട്ടിയുമായി തിരികെപോയതായി ഇവര്‍ പറയുന്നു. സംഭവം കൊലപാതകമോ അപകടമോയെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends