ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാജേന്ദ്രനഗര്‍ ഹൂഡ പാര്‍ക്കിന് സമീപം ബുധനാഴ്ച്ചയാണ് സംഭവം. കുഞ്ഞ് പട്ടിണി മൂലം മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പരിസരം വൃത്തിയാക്കുന്നതിനെത്തിയ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പട്ടിണി മൂലമോ അല്ലെങ്കില്‍ പോഷകാഹാര കുറവ് മൂലമോ ആണ് കുഞ്ഞ് മരിച്ചതെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ അയച്ചിരിക്കുകയാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാജേന്ദ്രനഗര്‍ ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് പറഞ്ഞു. പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കകുകയാണ്.Other News in this category4malayalees Recommends