ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ് ; യുവാവ് പോലീസ് പിടിയില്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ് ; യുവാവ് പോലീസ് പിടിയില്‍
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്‌നയില്‍ ജനതാദളിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിന് നേരെ ചന്ദന്‍കുമാര്‍ എന്നയാള്‍ ചെരിപ്പെറിഞ്ഞത്.

സംവരണ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചെരിപ്പേറ് നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേല്‍ജാതിക്കാരന്‍ ആയതിനാല്‍ തനിക്ക് ജേലി ലഭിക്കുന്നില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

യുവജനതാദള്‍ പ്രവര്‍ത്തകന്‍ ചന്ദന്‍കുമാറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തി. നിതീഷ് കുമാറിനൊപ്പം മുതിര്‍ന്ന മന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Other News in this category4malayalees Recommends