റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ല ; വിവാദങ്ങള്‍ നിര്‍ഭാഗ്യകരം ; റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡാസോ സിഇഒ

റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ല ; വിവാദങ്ങള്‍ നിര്‍ഭാഗ്യകരം ; റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡാസോ സിഇഒ
റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡോസോ സിഇഒ രംഗത്ത്. ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് സിഇഒ വ്യക്തമാക്കി. പങ്കാളിയെ കണ്ടാത്താനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി. റിലയന്‍സ് ഡിഫന്‍സുമായി ചേര്‍ന്ന് റഫാല്‍, ഫാല്‍ക്കണ്‍ 2000 വിമാനഭാഗങ്ങള്‍ നിര്‍മ്മിക്കും. സംയുക്തസംരഭത്തിന്റെ പൂര്‍ണനിയന്ത്രണം ഡോസോ ഏവിയേഷനായിരിക്കുമെന്നും എറിക് അറിയിച്ചു. വിവാദങ്ങള്‍ നിര്‍ഭാഗ്യകരമെന്നും ഇന്ത്യയുമായുള്ളത് 65 വര്‍ഷത്തെ ബന്ധമാണെന്നും പറഞ്ഞു. റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി സിഇഒ രംഗത്തെത്തിയത്.

അതേസമയം, റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദവി ഒഴിയണം. റിലയന്‍സിനെ നിര്‍ബന്ധമായും തെരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

റഫാല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഈ മാസം 29ന് അകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

Other News in this category4malayalees Recommends