പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സില്‍ ; അഴിമതി മൂടിവെക്കുന്നതിനാണ് ഫ്രാന്‍സ് സന്ദര്‍ശനമെന്ന് രാഹുല്‍ഗാന്ധി

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സില്‍ ; അഴിമതി മൂടിവെക്കുന്നതിനാണ് ഫ്രാന്‍സ് സന്ദര്‍ശനമെന്ന് രാഹുല്‍ഗാന്ധി
റഫാല്‍ ഇടപാടില്‍ വിവാദങ്ങള്‍ കത്തുമ്പോള്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍. ഫ്രഞ്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും റഫാല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. എന്നാല്‍, റഫാല്‍ ഇടപാടിലുള്ള അഴിമതി മൂടിവെക്കുന്നതിനാണ് പ്രതിരോധമന്ത്രി ഫ്രാന്‍സിലേയ്ക്ക് പോയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത്രയും വിവാദങ്ങള്‍ക്കിടയില്‍ നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സില്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റഫാല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബുധനാഴ്ചയാണ് പ്രതിരോധമന്ത്ചരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേയ്ക്ക് പോയത്.

അതേസമയം, റഫാല്‍ കരാറില്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തത് ഇന്ത്യയുടെ നിര്‍ബന്ധ പ്രകാരമല്ലെന്ന് ഡാസോ ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി. കരാറില്‍ പങ്കാളിയെ കണ്ടെത്താനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കുമാത്രമാണ്. വിവാദങ്ങള്‍ നിര്‍ഭാഗ്യകരമെന്നും ഇന്ത്യയുമായുള്ളത് 65 വര്‍ഷത്തെ നല്ല ബന്ധമാണെന്നും സിഇഒ പറഞ്ഞു.

പങ്കാളിയെ തീരുമാനിക്കുന്നതിന് നിയമപരമായി തങ്ങള്‍ക്ക് മാത്രമാണ് അവകാശമുള്ളതെന്നും ഡാസോ സിഇഒ പറഞ്ഞു. ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളിയാണ് റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളുടെ വിശദീകരണം. ഫാലിന്റെയും ഫാല്‍ക്കണ്‍ ബിസിനസ് ജെറ്റിന്റെയും നിര്‍മാണത്തില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നിര്‍ബന്ധങ്ങളില്ലെന്നായിരുന്നു ഡാസോയുടെ വിശദീകരണം.

Other News in this category4malayalees Recommends