ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം കൊണ്ട് വലിയ കലാകാരനായി മാറിയ ആളാണ് ബാലഭാസ്‌കര്‍, ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണിത്, സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളുമെന്ന് സുഹൃത്ത് ഇഷാന്‍ ദേവ്

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം കൊണ്ട് വലിയ കലാകാരനായി മാറിയ ആളാണ് ബാലഭാസ്‌കര്‍, ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണിത്, സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളുമെന്ന് സുഹൃത്ത് ഇഷാന്‍ ദേവ്
ബാലഭാസ്‌കറിനെതിരെയും കുടുംബത്തിനെതിരെയും ഇപ്പോള്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി കാണുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങളും കമന്റുകളും അസ്വസ്ഥമാക്കുന്നുവെന്ന് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ്. ഇവര്‍ക്കെതിരെ വിമര്‍ശനവുമായിട്ടാണ് ഇഷാന്‍ ദേവ് എത്തിയത്.

വെറും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ബാലഭാസ്‌കറിന്റെ ജീവിതം ഉപയോഗിക്കരുതെന്നും കേരളം കണ്ട ഏറ്റവും മഹാനായ കലാകാരനാണ് ബാലഭാസ്‌കറെന്നും ഇഷാന്‍ കുറിച്ചു.ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം, കഷ്ട്ടപാട്, കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്‍ക്കും മാതൃക ആയും, മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്‌കര്‍.

വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍, വീഡിയോ എന്നിവ വന്നുതുടങ്ങി. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്ന് നിസംശയം പറയുന്ന നമ്മള്‍ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്.

അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പ്ളീസ്Other News in this category4malayalees Recommends