തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കുന്നു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കുന്നു
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2006 ല്‍ ആണ് ജയലളിത ഹെലികോപ്റ്റര്‍ വാങ്ങിയത്. ഇരട്ട എന്‍ജിനുള്ള ഇതില്‍ 11 പേര്‍ക്ക് യാത്ര ചെയ്യാം. ഇപ്പോള്‍ ഇത് ചെന്നൈ വിമാനത്താവളത്തിലാണ്. ഇത് വില്‍ക്കാന്‍ വേണ്ടി സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടര്‍ പരിപാലിച്ചിരുന്നത്. എന്നാല്‍ വില്‍ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്.

ജയലളിതയുടെ മരണ ശേഷംഹെലികോപ്ടര്‍ അധികമായി ഉപയോഗിച്ചിട്ടില്ല. ജയലളിത പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ വക ഹെലികോപ്ടര്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Other News in this category4malayalees Recommends