ഇന്ധനവില കുതിച്ചുയരുന്നു, പെട്രോള്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഡീസലിലാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത്, എന്നാല്‍, ഡീസല്‍ വില 80 കടന്നു

ഇന്ധനവില കുതിച്ചുയരുന്നു, പെട്രോള്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഡീസലിലാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത്, എന്നാല്‍, ഡീസല്‍ വില 80 കടന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതുകൊണ്ടായില്ല. ഒരു കുലുക്കവുമില്ലാതെ ഇന്ധനവില കത്തിക്കയറുകയാണ്. ജനങ്ങളുടെ നടുവൊടിക്കുന്ന വിലയിലേക്കാണ് പോക്ക്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80 കടന്നു. പെട്രോള്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഡീസലിലാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത്. എന്നാല്‍, ഡീസലും ജനങ്ങളുടെ നടുവൊടിക്കുന്നു. ഡീസലിന് 80.25 രൂപയായി. പെട്രോളിന് 85.93 രൂപയായി.

കൊച്ചിയില്‍ പെട്രോളിന് 84.50 രൂപയും ഡീസലിന് 78.91 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.75 രൂപയും ഡീസലിന് 79.19 രൂപയുമാണ്.Other News in this category4malayalees Recommends