ജഡ്ജിമാര്‍ ശുംഭന്മാര്‍ ; ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വലിച്ചു കീറണം ; അധിക്ഷേപിച്ച് കൊല്ലം തുളസി

ജഡ്ജിമാര്‍ ശുംഭന്മാര്‍ ; ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വലിച്ചു കീറണം ; അധിക്ഷേപിച്ച് കൊല്ലം തുളസി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് നടന്‍ കൊല്ലം തുളസി രംഗത്ത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കമെന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്രൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം ചവറയില്‍ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു തുളസി.

അതേസമയം,ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചു. അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെയാണ് യജ്ഞം.

Other News in this category4malayalees Recommends