പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മീ ടു പുകയുന്നു: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം, മീ ടൂവില്‍ കുടുങ്ങുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും

പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മീ ടു പുകയുന്നു: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം, മീ ടൂവില്‍ കുടുങ്ങുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും
ന്യൂഡല്‍ഹി: മീ ടു ക്യാംപെയ്‌ന് പിടി മുറുകുന്നു. മീ ടൂവില്‍ കുടുങ്ങുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.മീ ടു ആരോപണത്തില്‍ അന്വേഷണം നടത്താനാണ് കേന്ദ്ര തീരുമാനം. രാഷ്ട്രീയ രംഗത്തുള്ളവരും ചലച്ചിത്രരംഗത്തുള്ളവരും മീ ടുവില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അന്വേഷണം നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഇതിനെ നിസാരമാക്കി കളയാന്‍ സാധിക്കില്ല.

പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും.

വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ ചുമതല. സമിതി നിയമവശം പരിശോധിക്കും. പൊതുജനാഭിപ്രായവും പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.Other News in this category4malayalees Recommends