അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്ന മകന്‍ പബ്ജി ഗെയിമിന് അടിമ: ചെറുപ്പം മുതലേ കുറ്റവാസന, തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച് പിതാവില്‍നിന്ന് പണം തട്ടാനും ശ്രമിച്ചു

അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്ന മകന്‍ പബ്ജി ഗെയിമിന് അടിമ: ചെറുപ്പം മുതലേ കുറ്റവാസന, തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച് പിതാവില്‍നിന്ന് പണം തട്ടാനും ശ്രമിച്ചു

കഴിഞ്ഞദിവസമാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ മകന്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്ന വാര്‍ത്ത പുറത്തുവന്നത്. മൂന്ന് പേരെ കുത്തിക്കൊല്ലുകയായിരുന്നു 19കാരനായ സൂരജ്. മകന്റെ കുറ്റവാസന തുടങ്ങിയത് മുന്‍പേ തന്നെ. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.


സൂരജ് ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജിക്ക് അടിമയായിരുന്നുവെന്നാണ് പറയുന്നത്. വെടിവെപ്പും യുദ്ധവും തട്ടിപ്പും ഉള്ള ഗെയിം ആണ് പബ്ജി. ചെറുപ്പം മുതലേ ഇത്തരം ഗെയിം കളിച്ച് സൂരജിന് കുറ്റവാസന ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പട്ടം പറത്തല്‍ മല്‍സരങ്ങളുമായി ഊരുചുറ്റുന്നതില്‍ വഴക്കുപറഞ്ഞതാണു കൂട്ടക്കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. തന്റെ ജീവിതശൈലി ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിനാണു മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും സൂരജ് വകവരുത്തിയത്.

കോടതി 14 ദിവസത്തേക്ക് സൂരജിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന ഇയാള്‍ മറ്റൊരു സ്ഥലത്തു മുറി വാടകയ്ക്കെടുത്ത് ക്ലാസുകള്‍ ഒഴിവാക്കി കൂട്ടുകാര്‍ക്കൊപ്പം മണിക്കൂറുകളോളം ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജി കളിക്കുകയായിരുന്നു പതിവ്. ഇത് മാതാപിതാക്കളും സഹോദരിയും ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വസന്ത്കുഞ്ജിലെ കിഷന്‍ഗഡിലുള്ള വീടിനുള്ളിലാണു നിര്‍മാണ കരാറുകാരനായ മിഥിലേഷ് വര്‍മ (48), ഭാര്യ സിയ (38), മകള്‍ നേഹ (16) എന്നിവരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ നിലവിളി

കേട്ട് അയല്‍ക്കാരെത്തിയപ്പോഴാണു കൊലപാതക വിവരം പുറത്തറിയുന്നത്. കൈയ്ക്കു നിസാര പരുക്കേറ്റ നിലയിലായിരുന്നു സൂരജ്. വീട് ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. രണ്ട് അജ്ഞാതര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചതായാണു സൂരജ് നല്‍കിയ മൊഴി. നാട്ടുകാര്‍ ഇതു വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്നു പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണു സൂരജ് കുറ്റം സമ്മതിച്ചത്. മോഷണ ശ്രമമാണു കൊലപാതകത്തിനു പിന്നിലെന്നു വരുത്താന്‍ സൂരജ് വീടാകെ അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം കുളിമുറിയില്‍ സൂരജ് കയ്യും കാലും കൊലക്കത്തിയും കഴുകിയതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതാണു കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സൂരജ് പഠനം ഇടയ്ക്ക് ഉപേക്ഷിച്ചു കൂട്ടുകാര്‍ക്കൊപ്പം നാടുചുറ്റി നടക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ തോറ്റ സൂരജിനു പിതാവ് സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സിനു പ്രവേശനം തരപ്പെടുത്തിയിരുന്നു. അടുത്തിടെ ആളുകള്‍ക്കു മുന്നില്‍ വച്ച് പിതാവ് സൂരജിനെ അടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് സൂരജ് കൂട്ടക്കുരുതി നടത്തിയതെന്നാണു റിപ്പോര്‍ട്ട്.


Other News in this category4malayalees Recommends