ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
ശബരിമലയെ തായ്‌ലാന്റാക്കി മാറ്റരുതെന്നും, അവിടെ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ?ഗോപാലകൃഷ്ണന്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താന്‍ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും, സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ പറഞ്ഞു

Other News in this category4malayalees Recommends