എം ജെ അക്ബറിനെതിരായ ആരോപണം ; പ്രധാനമന്ത്രി പ്രതികരിക്കണം ; മി ടൂ ക്യാമ്പെയ്‌നോട് അനുകൂലമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

എം ജെ അക്ബറിനെതിരായ ആരോപണം ; പ്രധാനമന്ത്രി പ്രതികരിക്കണം ; മി ടൂ ക്യാമ്പെയ്‌നോട് അനുകൂലമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
മീ ടു വെളിപ്പെടുത്തലുകളുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി എം ജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

അക്ബറിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത് ഒരു സ്ത്രീ മാത്രമല്ല, നിരവധി സ്ത്രീകളാണ്. മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ദീര്‍ഘ കാല ശേഷം വെളിപ്പെടുത്തല്‍ നടത്തുന്നതില്‍ തെറ്റുള്ളതായി തോന്നുന്നില്ല. പ്രധാനമന്ത്രി ഇതേപറ്റി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി അക്ബര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പത്തോളം പേരാണ് മീടൂവില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends