ഡൊണാള്‍ഡ് ട്രംപ് ഭാര്യയോട് വിശ്വാസവഞ്ചന കാട്ടുന്നുവോ...? കിംവദന്തികളെ താന്‍ അവഗണിക്കുന്നുവെന്ന് മെലാനിയ; ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഫസ്റ്റ് ലേഡി

ഡൊണാള്‍ഡ് ട്രംപ് ഭാര്യയോട് വിശ്വാസവഞ്ചന കാട്ടുന്നുവോ...? കിംവദന്തികളെ താന്‍ അവഗണിക്കുന്നുവെന്ന് മെലാനിയ; ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഫസ്റ്റ് ലേഡി
ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് തന്നെ ചതിക്കുന്നുവെന്ന കിംവദന്തികളെ താന്‍ അവഗണിക്കുന്നുവെന്ന് വ്യക്തമാക്കി പത്‌നി മെലാനിയ ട്രംപ് രംഗത്തെത്തി. താന്‍ ഒരു അമ്മയും ഫസ്റ്റ് ലേഡിയുമാണെന്നും ട്രുംപുമായി ബന്ധപ്പെട്ട ഇത്തരം കിവദന്തികളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നുമാണ് മെലാനിയ പറയുന്നത്. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പോണ്‍ സ്റ്റാറായ സ്‌റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മെലാനിയയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.

ഈ ആരോപണം ട്രംപ് ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും തന്റെ ലോയല്‍ സ്‌റ്റോമിക്ക് നല്ലൊരു തുക നല്‍കിയെന്ന കാര്യം ട്രംപ് സമ്മതിക്കുന്നുണ്ട്. സാധാരണയായി ട്രംപ് ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്ന പതിവില്ല. തന്റെ ആഫ്രിക്ക സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു എബിസി മെലാനിയയെ ഇന്റര്‍വ്യൂ ചെയ്തിരുന്നത്. ഈ അവസരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ട്രംപിന്റെ വിശ്വാസവഞ്ചനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മെലാനിയ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇന്നലെ ഗുഡ്‌മോണിംഗ് അമേരിക്ക എന്ന പരിപാടിയുടെ ഒരു ഭാഗത്തില്‍ മെലാനിയയുടെ ഈ പ്രതികരണം സംപ്രേക്ഷണം ചെയ്തിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന്റെ പൂര്‍ണമായ ഭാഗം ഇന്നലെ രാത്രി എബിസി ന്യൂസ് സ്‌പെഷ്യലില്‍ പ്രക്ഷേപണം ചെയ്തിരുന്നു. '' ബീയിംഗ് മെലാനിന- ദി ഫസ്റ്റ് ലേഡി'' എന്ന പേരിലായിരുന്നു ഈ സംപ്രേക്ഷണം. ഇതിന് മുമ്പും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. അപ്പോഴൊന്നും മെലാനിയയുടെ ഒരു തരത്തിലുള്ള പ്രതികരണവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നില്ല.


Other News in this category4malayalees Recommends