എക്‌സ്പ്രസ് എന്‍ട്രി 2018ലെ മൂന്നാം ക്വാര്‍ട്ടര്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു;ഈ ക്വാര്‍ട്ടറില്‍ മൊത്തം ഇഷ്യൂ ചെയ്തത് 22,800 ഐടിഎകള്‍; ഏറ്റവും കൂടുതല്‍ ഇന്‍വിറ്റേഷന്‍ നല്‍കിയ മൂന്നാം ക്വാര്‍ട്ടര്‍; 3900 ഐടിഎകള്‍ നല്‍കി സെപ്റ്റംബര്‍ 5 ഡ്രോ

എക്‌സ്പ്രസ് എന്‍ട്രി 2018ലെ മൂന്നാം ക്വാര്‍ട്ടര്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു;ഈ ക്വാര്‍ട്ടറില്‍ മൊത്തം ഇഷ്യൂ ചെയ്തത് 22,800 ഐടിഎകള്‍; ഏറ്റവും കൂടുതല്‍ ഇന്‍വിറ്റേഷന്‍ നല്‍കിയ മൂന്നാം ക്വാര്‍ട്ടര്‍;  3900 ഐടിഎകള്‍  നല്‍കി സെപ്റ്റംബര്‍ 5 ഡ്രോ
എക്‌സ്പ്രസ് എന്‍ട്രി 2018ലെ മൂന്നാം ക്വാര്‍ട്ടര്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു ഈ ക്വാര്‍ട്ടര്‍. എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയതിന് ശേഷമുണ്ടായ തേഡ് ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതല്‍ ഐടിഎ ഇഷ്യൂ ചെയ്ത ഇക്കാലത്ത് മൊത്തം 22,800 ഐടിഎകളാണ് നല്‍കിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ 2015ലെ തേഡ് ക്വാര്‍ട്ടറില്‍ 9084 ഐടിഎകളും 2016 മൂന്നാം ക്വാര്‍ട്ടറില്‍ 5294 ഐടിഎകളും 2017 മൂന്നാം ക്വാര്‍ട്ടറില്‍ 18,135 ഐടിഎകളുമായിരുന്നു ഇഷ്യൂ ചെയ്തിരുന്നു.

ഈ വര്‍ഷത്തെ മൂന്നാം ക്വാര്‍ട്ടറിന് തുടക്കമിട്ട ജൂണില്‍ എക്‌സ്പ്രസ് എന്‍ട്രിയിലൂടെ 7500 ഐടിയകളായിരുന്നു നല്‍കിയിരുന്നത്. ഈ പ്രവണത ജൂലൈയിലും തുടര്‍ന്ന് 7500 ഐടിഎകള്‍ തന്നെ ഇഷ്യൂ ചെയ്യപ്പെട്ടു. 2017ലെ ജൂലൈയില്‍ 3202 ഐടിഎകളായിരുന്നു ഇഷ്യൂ ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ഐടിഎ പുതിയ റെക്കോര്‍ഡൊന്നുമിട്ടിരുന്നില്ല. അതായത് ഈ വര്‍ഷം ഓഗസ്റ്റില്‍ 7500 ഐടിഎകള്‍ മാത്രം നല്‍കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 9290 ഐടിഎകള്‍ ഇഷ്യൂ ചെയ്തിരുന്നു.

എന്നാല്‍ സെപ്റ്റംബറില്‍ ഐആര്‍സിസി എക്‌സ്പ്രസ്എന്‍ട്രിയിലൂടെ പുതിയ റെക്കോര്‍ഡിട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം കനേഡിയന്‍ പിആറിനായി 7800 ഐടിഎകള്‍ ഇഷ്യൂ ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് നടന്ന ഡ്രോയിലായിരുന്നു 3900 ഐടിഎകള്‍ നല്‍കിയിരുന്നത്. 2018ല്‍ ഏറ്റവും കൂടുതല്‍ ഐടിഎ ഇഷ്യൂ ചെയ്ത് സിംഗിള്‍ ഡ്രോയായിരുന്നു ഇത്. മൂന്നാം ക്വാര്‍ട്ടറില്‍ നടന്ന ഏഴ് ഡ്രോകളിലും ഉണ്ടായ മിനിമം പോയിന്റുകള്‍ 440 മുതല്‍ 445 വരെയായിരുന്നു. ഏഴില്‍ ആറിലും സിആര്‍എലസ് കട്ട് ഓഫ് സ്‌കോര്‍ 440നും 442നും ഇടയിലായിരുന്നു.

Other News in this category4malayalees Recommends