എച്ച്1-ബി വിസകള്‍ പുതിയ നിയമമനുസരിച്ച് അനുവദിക്കുന്നത് ഏതാനും ദിവസങ്ങളിലേക്ക്....!!അപ്രൂവല്‍ നോട്ടീസ് ലഭിക്കുന്നത് വിസ കാലാവധി കഴിഞ്ഞ്... ട്രംപ് ഭരണകൂടത്തിന്റെ നെറികേടിനെതിരെ കോടതി കയറി നോണ്‍-പ്രോഫിറ്റ് ട്രേഡ് അസോസിയേഷന്‍

എച്ച്1-ബി വിസകള്‍ പുതിയ നിയമമനുസരിച്ച് അനുവദിക്കുന്നത് ഏതാനും ദിവസങ്ങളിലേക്ക്....!!അപ്രൂവല്‍ നോട്ടീസ് ലഭിക്കുന്നത് വിസ കാലാവധി കഴിഞ്ഞ്... ട്രംപ് ഭരണകൂടത്തിന്റെ നെറികേടിനെതിരെ കോടതി കയറി നോണ്‍-പ്രോഫിറ്റ് ട്രേഡ് അസോസിയേഷന്‍
എച്ച്1-ബി വിസകള്‍ അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം വരുത്തിയ പുതിയ അനീതികരമായ നിയമങ്ങള്‍ക്കെതിരെ ഒരു നോണ്‍-പ്രോഫിറ്റ് ട്രേഡ് അസോസിയേഷനായ ഐടി സെര്‍വ് അലയന്‍സ് നിയമപോരാട്ടത്തിനായി യുഎസ് കോടതിയിലെത്തി. യുഎസ് നിമയപ്രകാരം എച്ച്-1 ബി വിസ മൂന്ന് വര്‍ഷത്തേക്കാണ് അനുവദിക്കേണ്ടതെന്നും എന്നാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) ആവിഷ്‌കരിച്ച പുതിയ നിയമങ്ങള്‍ പ്രകാരം എച്ച്-1 ബി വിസ ഏതാനും ദിവസത്തേക്കോ അല്ലെങ്കില്‍ മാസത്തേക്കോ അനുവദിക്കുന്ന ദുരവസ്ഥയിലെത്തിയെന്നും ഐടി സെര്‍വ് അലയന്‍സ് പുതിയ ലോ സ്യൂട്ട് ഫയല്‍ ചെയ്ത് കൊണ്ട് പരാതിപ്പെട്ടിരിക്കുകയാണ്.

വിദേശത്ത് നിന്നുമുള്ള സ്‌കില്‍ഡ് വര്‍ക്കേര്‍സിനെ യുഎസിലേക്ക് കൊണ്ടു വരുന്നതിനാണ് എച്ച്-1 ബി വിസ പ്രയോജനപ്പെടുത്തി വരുന്നത്. ഈ വിസ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളാണ്. അതിനാല്‍ ഇത്തരം നിരവധി സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചാണ് ഐടി സെര്‍വ് അലയന്‍സ് ട്രംപ് ഭരണകൂടത്തിന്റെ നെറികേടിനെതിരെ കോടതി കയറിയിരിക്കുന്നത്. എച്ച്-1 ബി വിസക്കാരെ യുഎസില്‍ നിന്നും കെട്ട ്‌കെട്ടിക്കുന്നതിനായി ഇത്തരക്കാര്‍ക്ക് മേല്‍ കടുത്ത നിയമങ്ങള്‍ ട്രംപ് ഭരണകൂടം സമീപകാലത്തായി നടപ്പിലാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രഫഷണലുകള്‍ അമേരിക്കയില്‍ നിന്നും കെട്ട് കെട്ടേണ്ട സാഹചര്യവും സംജാതമായിട്ടുണ്ട്.ഇത്തരത്തില്‍ പുതിയ നിയമത്തിലൂടെ എച്ച്-1 ബി വിസ കുറഞ്ഞ ദിവസത്തേക്ക് നല്‍കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഐടിസെര്‍വ് അലയന്‍സ് എടുത്ത് കാട്ടുന്നുണ്ട്. വിസ കാലാവധി കഴിഞ്ഞതിന് ശേഷം വിസ അപ്രൂവല്‍ ലഭിച്ച നിരവധി പേരുണ്ടെന്ന ദയനീയ അവസ്ഥയും അലയന്‍സ് വെളിപ്പെടുത്തുന്നു. ഉദാഹരണമായി ഒരാള്‍ക്ക് ഈ വര്‍ഷം ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 10 വരെ 56 ദിവസത്തേക്ക് എച്ച്-1 ബി വിസ അനുവദിച്ചുവെങ്കിലും അപ്രൂവല്‍ നോട്ടീസ് ലഭിച്ചത് ഓഗസ്റ്റ് 29ന് വിസയുടെ കാലാവധി കഴിഞ്ഞിട്ടായിരുന്നുവെന്നും പരാതിക്കാര്‍ കോടതിക്ക് മുന്നില്‍ എടുത്ത് കാട്ടുന്നു.
Other News in this category4malayalees Recommends