അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും; പബ്ലിക്ക് ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ വിസ അല്ലെങ്കില്‍ പിആറിന് അപേക്ഷിച്ചാല്‍ അവ നിഷേധിക്കാനുള്ള നീക്കം സജീവം; ട്രംപിന്റെ പുതിയ കുടിയേറ്റദ്രോഹനയങ്ങള്‍ തുടരുന്നു

അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും; പബ്ലിക്ക് ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ വിസ അല്ലെങ്കില്‍ പിആറിന് അപേക്ഷിച്ചാല്‍ അവ നിഷേധിക്കാനുള്ള നീക്കം സജീവം; ട്രംപിന്റെ പുതിയ കുടിയേറ്റദ്രോഹനയങ്ങള്‍ തുടരുന്നു

യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡുകള്‍ നല്‍കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗ്രീന്‍കാര്‍ഡുകളിലൂടെ കുടിയേറ്റക്കാര്‍ പബ്ലിക്ക് ബെനഫിറ്റുകള്‍ നേടുന്നതിന് വിഘാതമുണ്ടാക്കുകയെന്ന നടപടിയുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഭക്ഷണത്തിനുള്ള സഹായം, പബ്ലിക്ക് ഹൗസിംഗ്, അല്ലെങ്കില്‍ ചികിത്സ പോലുള്ള പബ്ലിക്ക് ബെനഫിറ്റുകള്‍ ലക്ഷ്യമിട്ട് കുടിയേറ്റക്കാര്‍ ഇവിടെയെത്തുകയോ അല്ലെങ്കില്‍ ഇവിടെ തുടരുകയോ ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നും അതിനായി ഗ്രീന്‍കാര്‍ഡ് നല്‍കുന്നതില്‍ പിടിമുറുക്കാന്‍ പോവുന്നുവെന്നും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയിലൂടെ ട്രംപ് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു.


ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ നിയമം അനുസരിച്ച് നികുതിദായകന്റെ ഫണ്ടില്‍ നിന്നും ബെനഫിറ്റുകള്‍ നേടുന്നവരും നിയുക്ത കുടിയേറ്റക്കാരായവരുമായവര്‍ക്ക് വിസ അല്ലെങ്കില്‍ പിആര്‍ നിഷേധിക്കുന്നതിന് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ഇത്തരം ബെനഫിറ്റുകള്‍ക്ക് അവര്‍ക്ക് നിയമപരമായി അര്‍ഹതയുണ്ടെങ്കിലും ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കമെന്ന് വ്യക്തമായിട്ടുണ്ട്.

ഇത് പ്രകാരം മെഡിക്എയ്ഡ്, ദി മെഡികെയര്‍ പാര്‍ട്ട് ഡി ലോ ഇന്‍കം സബ്‌സിഡി, സെക്ഷന്‍ 8 ഹൗസിംഗ് വൗച്ചേര്‍സ്, സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, തുടങ്ങിയ നിയമപരമായി അര്‍ഹതയുള്ള ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് പോലും ഗ്രീന്‍കാര്‍ഡ് നിഷേധിക്കാനാണ് പുതിയ നിയമത്തിലൂടെ ട്രംപ് ഒരുങ്ങുന്നത്. പുതിയ നിയമം നടപ്പിലായാല്‍ ഒന്നോ അതിലധികമോ പബ്ലിക് ബെനഫിറ്റ് ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു വിദേശി ഒരു വിസ അല്ലെങ്കില്‍ റെസിഡന്‍സിക്ക് അപേക്ഷിച്ചാല്‍ ബെനഫിറ്റുകള്‍ സ്വീകരിക്കുന്നുവെന്നത് വിസ അനുവദിക്കാതിരിക്കുന്നതിനുള്ള പ്രധാനപ്പെട്ട നെഗറ്റീവ് ഘടകരമായിട്ടായിരിക്കും പരിഗണിക്കുന്നത്.


Other News in this category4malayalees Recommends