മീടുവിന് പിന്നില്‍ ലൈംഗീക വൈകൃതം മനസില്‍ കൊണ്ടുനടക്കുന്നവര്‍ ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

മീടുവിന് പിന്നില്‍ ലൈംഗീക വൈകൃതം മനസില്‍ കൊണ്ടുനടക്കുന്നവര്‍ ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
മീടു ക്യാമ്പെയ്‌ന് പിന്നില്‍ ലൈംഗീക വൈകൃതം മനസില്‍ കൊണ്ടുനടക്കുന്ന ചിലര്‍ ആണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം പരസ്യമായി തുറന്നുപറയുന്ന മീ ടു മുന്നേറ്റത്തില്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

പീഡനം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അത്ഭുതകരമായ കാര്യമാണെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവത്തെ പറ്റി ഇപ്പോള്‍ ആരോപണം ഉന്നയിച്ചാല്‍ അതെങ്ങനെ ശരിയാകും, ഈ വിവാദത്തിലൂടെ ഇന്ത്യയുടേയും ഇവിടത്തെ വനിതകളുടേയും പ്രതിച്ഛായ നശിച്ചെന്നും മന്ത്രി പറയുന്നു. വനിതകള്‍ക്ക് സമാനമായി പുരുഷന്മാരും പരാതിയുമായി രംഗത്ത് വന്നാല്‍ എങ്ങനെയുണ്ടാകുമെന്നും മന്ത്രി ചോദിച്ചു.

Other News in this category4malayalees Recommends