യുഎസ് ഇന്ത്യയെ പ്രമുഖ വ്യാപാര പങ്കാളികളുടെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യും; കാരണം യുഎസുമായുള്ള വ്യാപാരത്തില്‍ ഇടിവ് വന്നതിനാല്‍; കടുത്ത മുന്നറിയിപ്പുമായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്

യുഎസ് ഇന്ത്യയെ പ്രമുഖ വ്യാപാര പങ്കാളികളുടെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യും; കാരണം യുഎസുമായുള്ള വ്യാപാരത്തില്‍ ഇടിവ് വന്നതിനാല്‍; കടുത്ത മുന്നറിയിപ്പുമായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്
ഇന്ത്യയെ തങ്ങളുടെ പ്രമുഖ വ്യാപാര പങ്കാളികളുടെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുമെന്ന ഭീഷണിയുമായി യുഎസ് രംഗത്തെത്തി. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ത്യയെ ഇതാദ്യമായിട്ടായിരുന്നു യുഎസ് ഇതിന്റെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏപ്രിലില്‍ നിര്‍ണായകമായ രീതിയില്‍ ചോദ്യം ചെയ്യാവുന്ന ഫോറിന്‍ എക്‌സേഞ്ച് പോളിസിയുള്ള ചൈന, ജര്‍മനി, ജപ്പാന്‍, സൗത്ത്‌കൊറിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു ഈ ലിസ്റ്റില്‍ യുഎസ് ഇന്ത്യയെ പെടുത്തിയിരുന്നത്.

ബുധനാഴ്ച ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി പുറത്തിറക്കിയ ഇതേ ലിസ്റ്റ് തന്നെയാണുള്ളത്. എന്നാല്‍ അടുത്ത ബൈ-ആന്വല്‍ റിപ്പോര്‍ട്ടില്‍ നിന്നും ഇന്ത്യയുടെ പേര് നീക്കം ചെയ്യുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ സാമ്പത്തിക അവസ്ഥ 2017ല്‍ നിന്നും മാറിയിരിക്കുന്നതിനാലാണ് ഈ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്.

ഇന്ത്യക്ക് യുഎസുമായി നിര്‍ണായകമായ ഉഭയകക്ഷി സാധനവ്യാപാരമുണ്ട്. 2018 ജൂണ്‍ വരെയുള്ള നാല് ക്വാര്‍ട്ടറുകള്‍ക്കിടെ 23 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമായിരുന്നു നടന്നിരുന്നത്. എന്നാല്‍ നിലവില്‍ ഈ വ്യാപാരത്തില്‍ ജിഡിപിയുടെ 1.9 ശതമാനം ഇടിവ് വന്നിരിക്കുകയാണ്. അതിനാല്‍ 2015ലെ നിയമം അനുസരിച്ച് കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ വരുന്നതിനുളള വെറും മൂന്ന് മാനദണ്ഡങ്ങള്‍ മാത്രമാണ് ഇന്ത്യ പാലിക്കുന്നതെന്നും അടുത്ത റിപ്പോര്‍ട്ടിന്റെ സമയത്തും ഇന്ത്യ ഇതേ നിലയാണ് തുടരുന്നതെങ്കില്‍ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നീക്കംചെയ്യുമെന്നുമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്.


Other News in this category4malayalees Recommends