സെന്റ് മേരീസില്‍ മതാധ്യാപകര്‍ക്ക് ട്രെയിനിങ് ക്ലാസ് നടത്തി

സെന്റ് മേരീസില്‍ മതാധ്യാപകര്‍ക്ക് ട്രെയിനിങ് ക്ലാസ് നടത്തി
ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച മതാധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ട്രെയിനിങ് ക്ലാസ്സിന് നേതൃത്വം നല്‍കി.


വിശ്വാസ പരിശീലന രംഗത്ത് അനുവര്‍ത്തിക്കേണ്ട വിവിധ അദ്ധ്യാപന രീതികളെപ്പറ്റി ട്രെയിനിങ് ക്ലാസ്സില്‍ സമഗ്രമായ ചര്‍ച്ച നടന്നു. നാല്പതോളം അധ്യാപകര്‍ ട്രെയിനിങ് ക്ലാസ്സില്‍ പങ്കു ചേര്‍ന്നു. സെന്റ് മേരീസ് മതബോധന സ്‌കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ സ്വാഗതവും സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ നന്ദിയും പറഞ്ഞു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.Other News in this category4malayalees Recommends