റവ. ഫാ. ഡോ. പി. കെ ഗീവര്‍ഗീസ് (അംബി അച്ഛന്‍) ചാറ്റനൂഗയില്‍ നിര്യാതനായി

റവ. ഫാ. ഡോ. പി. കെ ഗീവര്‍ഗീസ് (അംബി അച്ഛന്‍) ചാറ്റനൂഗയില്‍ നിര്യാതനായി

അറ്റലാന്റാ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ സ്ഥാപക വികാരിയും, ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ സഹായ വൈദീകനുമായിരുന്ന റവ. ഫാ. ഡോ. പി. കെ ഗീവര്‍ഗീസ് (അംബി അച്ഛന്‍) ചാറ്റനൂഗയില്‍ നിര്യാതനായി. മാവേലിക്കര പുളിമൂട് പുത്തന്‍പീടികയില്‍ പരേതരായ കോശിയുടെയും അന്നമ്മയുടെയും മകനായി ജനനം. നിരണം ഭദ്രാസന മെത്രാപോലീത്തയായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തയുടെ സഹോദരന്റെ മകള്‍ മാവേലിക്കര മുണ്ടുവേലില്‍ പുത്തന്‍ വീട്ടില്‍ ഗ്രേസ് ഗീവര്‍ഗീസ് ആണ് സഹധര്‍മ്മിണി.


മക്കള്‍:

ഡോ.സുനില്‍ ഗീവര്‍ഗീസ് (നാഷ്‌വില്‍)

സാലിന്‍ ഗീവര്‍ഗീസ് (ബാള്‍ട്ടിമോര്‍)

ഡോ.സജിന ഗീവര്‍ഗീസ് (റോച്ചസ്റ്റര്‍)

മരുമക്കള്‍:

ഡോ.ലിബി സുനില്‍ (നാഷ്‌വില്‍)

ഡോ.ആശാ സാലിന്‍ (ബാള്‍ട്ടിമോര്‍)

കൊച്ചുമക്കള്‍:

സഞ്ജലി, സഞ്ജിത്, സജന, സുജിത


പരേതനായ പി.കെ മത്തായി, പി. കെ തങ്കച്ചന്‍(മാവേലിക്കര) കുഞ്ഞുമോള്‍ (ചിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.


ഫാ. ഗീവര്‍ഗീസ് യൂണിവേഴ്‌സിറ്റി ഓഫ് ചാറ്റനൂഗയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസറായിരുന്നു. 1997 ല്‍ മാസത്തില്‍ രണ്ടു ഞായറാഴ്ചകളില്‍ ചാറ്റനൂഗയില്‍ നിന്നും ഡ്രൈവ് ചെയ്തുവന്ന് അറ്റലാന്റായിലുള്ള മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും കേവലം എട്ടു ഓര്‍ത്തോഡോക്‌സ് അംഗങ്ങളെ ഉള്‍പ്പെടുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഫ് അറ്റലാന്റാ എന്ന പേരില്‍ ഇന്‍കോര്‍പറേഷന്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് 1998സെപ്റ്റംബറില്‍ ക്‌ളാര്‍ക്സ്റ്റന്‍ സ്മിത്ത് സ്ട്രീറ്റിലുള്ള ദേവാലയം സ്വന്തമാക്കുകയും, അറ്റലാന്റയിലെ പ്രഥമ ഓര്‍ത്തോഡോക്‌സ് ദേവാലയമായ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക സ്ഥാപിക്കുകയും രണ്ടുവര്‍ഷത്തോളം ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.


സംസ്‌ക്കാര ശുശ്രൂഷകള്‍ ടെന്നസിയിലെ ചാറ്റനൂഗയില്‍ നടക്കും


അമേരിക്കന്‍ ഭദ്രാസനത്തിനും പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനും അറ്റലാന്റാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനും ബഹു.ഗീവര്‍ഗീസ് അച്ഛന്‍ നല്‍കിയ ശുശ്രൂഷകള്‍ കൃതജ്ഞതയൊടെ സ്മരിക്കുന്നതായും ബഹു.അച്ഛന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായമെത്രാപോലീത്ത അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപോലീത്ത തന്റെ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.Viewing

10/20/2018 Saturday 4.00 pm

at Chattanooga Funeral Home,

8214 East Brainerd Rd,

Chattanooga,

Tennessee 37421.

Funeral service 7.00 pm


10/20/2018 Sunday

Holy Liturgy

Morning Prayer: 8.00 am

Holy Liturgy:9.00am

by HG. Yoohanon Mar Chrisostamos Mteropolitan of Niranam Diocese.

Followed by Funeral service at Chattanooga Funeral Home,

8214 East Brainerd Rd,

Chattanooga,

Tennessee 37421


1.30: pm Viewing and Funeral Service

at Hickery Valley Christian Church ,

6605 Shallowford Rd,

Chattanooga TN 37421


3.00: pm Funeral Service

at Chattanooga Funeral Home Hamilton Memorial Gardens,

5401 Highway 153,

Hixson, TN 37343.


കൂടുതല്‍ വിവരങ്ങള്‍ക്ക് :

Solomon.P.Mathew : 423 894 1074

Salin Geevarghese : 443 285 3101

Other News in this category4malayalees Recommends