ആ സന്തോഷം ദിലീപ് പങ്കുവച്ചു ; മീനാക്ഷിയ്ക്ക് കുഞ്ഞനുജത്തി ജനിച്ചു

ആ സന്തോഷം ദിലീപ് പങ്കുവച്ചു ; മീനാക്ഷിയ്ക്ക് കുഞ്ഞനുജത്തി ജനിച്ചു


ദിലീപ് കാവ്യ താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷവാര്‍ത്ത ദിലീപ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം'ദിലീപ് കുറിച്ചു.

2016ലായിരുന്നു മലയാള സിനിമയുടെ മികച്ച താര ദമ്പതികളായ ദിലീപ് കാവ്യ വിവാഹം. കാവ്യയുടെ ബേബി ഷവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.


Other News in this category4malayalees Recommends