മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത് ; തന്നെ ഇത് വേദനിപ്പിച്ചെന്നും മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത് ; തന്നെ ഇത് വേദനിപ്പിച്ചെന്നും മോഹന്‍ലാല്‍
അമ്മയുടെ പ്രസിഡന്റ് എന്നതിനപ്പുറത്തേക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായെന്ന് മോഹന്‍ലാല്‍. അത് തന്നെ വളരെ വേദനിപ്പിച്ചെന്നും പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജി വെച്ചു പോയ നടിമാര്‍ അപേക്ഷ നല്‍കുക തന്നെ വേണമെന്നും സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സിദ്ദിഖിന്റെ പ്രസ്താവനകളെ തള്ളിക്കളയാതിരുന്ന മോഹന്‍ലാല്‍, അദ്ദേഹം വികാരഭരിതനായി പറഞ്ഞു പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയിലിരുന്നു കൊണ്ട് സംഘടനയ്‌ക്കെതിരെ പറയുന്ന മൂന്നു നടിമാരെ കുറിച്ച് പറഞ്ഞപ്പോള് വികാരഭരിതരായിപ്പോയി എന്നേ ഉള്ളൂ. നമുക്ക് മൃദുസമീപനം തന്നെയാണ്. രാജി വെച്ചവര്‍ ആപ്ലിക്കേഷന്‍തരണം സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.നേരത്തെ മോഹന്‍ലാല്‍ തങ്ങളെ നടിമാര്‍ എന്ന് പരാമര്ശിച്ചതിനെ പത്ര സമ്മേളനത്തില്‍ ഡബ്‌ള്യു. സി സി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പത്രസമ്മേളനത്തില്‍ സ്വയം പരിചയപെടുത്തിയാണ് അവര്‍ തുടങ്ങിയത്. പക്ഷെ, ഇന്നത്തെ പത്രസമ്മേളനത്തിലും മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് തന്നെയാണ് പരാമര്‍ശിച്ചത്. അത് തെറ്റായി തോന്നുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Other News in this category4malayalees Recommends