ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയൊരു വെബ്‌സൈറ്റ്; എംപ്ലോയ്‌സെനര്‍ജിയന്‍സിലൂടെ പ്രവിശ്യയിലുടനീളമുള്ള തൊഴിലുകള്‍ കാട്ടിക്കൊടുക്കുന്നു; കൂടാതെ എക്‌സ്പര്‍ട്ട്എംപ്ലോയ്‌മെന്റ് അഡൈ്വസര്‍മാരുടെ സേവനവും ഫ്രീ സപ്പോര്‍ട്ട് സര്‍വീസുകളും

ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയൊരു  വെബ്‌സൈറ്റ്; എംപ്ലോയ്‌സെനര്‍ജിയന്‍സിലൂടെ പ്രവിശ്യയിലുടനീളമുള്ള തൊഴിലുകള്‍ കാട്ടിക്കൊടുക്കുന്നു; കൂടാതെ  എക്‌സ്പര്‍ട്ട്എംപ്ലോയ്‌മെന്റ് അഡൈ്വസര്‍മാരുടെ സേവനവും ഫ്രീ സപ്പോര്‍ട്ട് സര്‍വീസുകളും
ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയൊരു വെബ്‌സൈറ്റ് നിലവില്‍ വന്നു. തൊഴില്‍ തേടുന്ന കുടിയേറ്റക്കാരെയും ഇവിടുത്തെ എംപ്ലോയര്‍മാരെയും കൂട്ടിയിണക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ വെബ്‌സൈറ്റ് നിലവില്‍ വന്നിരിക്കുന്നത്. മോണ്‍ട്‌റിയലിന് പുറത്തുള്ള റീജിയണുകളില്‍ വന്‍ തോതില്‍ ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

പുതിയ കുടിയേറ്റക്കാരെ മോണ്‍ട്‌റിയലിന് പുറത്തുള്ള തൊഴിലുകളിലേക്കും ആകര്‍ഷിക്കുന്നതിനാണ് ഈ വെബ് സൈറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫ്രഞ്ച് ഭാഷയിലുള്ള പുതിയ വെബ്‌സൈറ്റ് emploisenregions.ca, എന്നാണ് അറിയപ്പെടുന്നത്. ക്യൂബെക്കിലുള്ള പുതിയ പെര്‍മനന്റ് റെസിഡന്റുമാരെയും ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെയും ക്യൂബെക്ക് പ്രവിശ്യക്ക് ചുറ്റുമുള്ള ഉചിതമായ തൊഴിലുകള്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് ഈ വെബ്‌സൈറ്റ് ചെയ്യുന്നത്.

ഓരോ ഇടങ്ങളിലും ഓരോരുത്തര്‍ക്കും യോജിച്ച തൊഴില്‍ കണ്ടെത്തിക്കൊടുക്കുന്ന ഈ വെബ്‌സൈറ്റ് എക്‌സ്പര്‍ട്ട്എംപ്ലോയ്‌മെന്റ് അഡൈ്വസര്‍മാരുടെ സേവനവും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നതാണ്. ഇതിന് പുറമെ ഫുള്‍ റേഞ്ചിലുള്ള ഫ്രീ സപ്പോര്‍ട്ട് സര്‍വീസുകളും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നതായിരിക്കും. ഒരു കരിയര്‍ പ്ലാന്‍ വികസിപ്പിക്കാനും ഒരു സിവി നിര്‍മിക്കാനും ഒരു അപാര്‍ട്ട്‌മെന്റ് കണ്ടെത്തുന്നതുമടക്കമുള്ള വിവിധ സേവനങ്ങളാണ് തൊഴില്‍ അന്വേഷകരമായ കുടിയേറ്റക്കാര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ കരഗതമാകുന്നത്.

Other News in this category4malayalees Recommends