ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കുക; വിദേശസഞ്ചാരികള്‍ക്ക് കടുത്ത മുന്നറിയിപ്പേകി ഇമിഗ്രേഷന്‍ വകുപ്പ്; ഈ വര്‍ഷം അവസാനത്തോടെ മിക്ക വിസഅപേക്ഷകര്‍ക്കുമുള്ള ഇന്‍-പഴ്‌സന്‍ സര്‍വീസ് നിര്‍ത്തലാക്കും

ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കുക; വിദേശസഞ്ചാരികള്‍ക്ക് കടുത്ത മുന്നറിയിപ്പേകി ഇമിഗ്രേഷന്‍ വകുപ്പ്; ഈ വര്‍ഷം അവസാനത്തോടെ മിക്ക വിസഅപേക്ഷകര്‍ക്കുമുള്ള ഇന്‍-പഴ്‌സന്‍ സര്‍വീസ് നിര്‍ത്തലാക്കും

ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കണമെന്ന് ഇവിടേക്കുള്ള അന്താരാഷ്ട്ര സഞ്ചാരികളോട് നിര്‍ദേശിച്ച് അധികൃതര്‍ രംഗത്തെത്തി. ബ്രിഡ്ജിംഗ് വിസ ബിക്കുള്ള ഫേസ്-ടു-ഫേസ്അപേക്ഷകള്‍ അധികകാലം സ്വീകരിക്കില്ലെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍,ഓസ്‌ട്രേലിയ മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാല്‍ ഇവിടേക്ക് യാത്രചെയ്യുന്നതിന് മൂന്നോ നാലോ ആഴ്ചകള്‍ക്ക് മുമ്പെങ്കിലും ബ്രിഡ്ജിംഗ് വിസക്ക് അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.


മിക്ക സര്‍വീസുകള്‍ക്കും ഉതകുന്ന വിധത്തില്‍ തങ്ങളുടെ ഓണ്‍ലൈന്‍ ചാനല്‍ ഒരു സെല്‍ഫ്-സര്‍വീസ് മോഡലാക്കി പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇമിഗ്രേഷന്‍ ഓഫീസ് വിസഅപേക്ഷകര്‍ക്കായി ഇന്‍-പഴ്‌സന്‍ സര്‍വീസ് 2018 അവസാനംമുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍വ്യൂവിനായി ക്ഷണിച്ചവര്‍ക്ക് മാത്രമേ നല്‍കുകയുള്ളുവെന്നും അറിയിപ്പുണ്ട്.

കൂടുതല്‍ വിസകള്‍ നിലവില്‍ ഓണ്‍ലൈനിലൂടെയാണ് ലോഡ്ജ് ചെയ്യുന്നത് അല്ലെങ്കില്‍ തപാലിലൂടെയാണ് വിതരണം ചെയ്യുന്നതെന്നും അറിയിപ്പുണ്ട്. ഇത് പുതിയ വെബ്‌സൈറ്റിലൂടെ വേഗത്തിലാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സങ്കീര്‍ണമായ വിസകളും പൗരത്വവും വിതരണം ചെയ്യുന്നതിന് ഫേസ്-ടു-ഫേസ് ശ്രദ്ധ വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നുണ്ട്. അതിനാല്‍ അത്യാവശ്യമായ കേസുകളില്‍ മുഖാമുഖം സമ്മതിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends