ആരോടെങ്കിലും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മീ ടു ക്യാമ്പെയ്ന്‍ ദുരുപയോഗം ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി

ആരോടെങ്കിലും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മീ ടു ക്യാമ്പെയ്ന്‍ ദുരുപയോഗം ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി
മീ ടൂ ഇരകള്‍ക്കു വേണ്ടിയാണെന്നും ആരൊടെങ്കിലുമുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അതു ദുരുപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി. 'ഫാന്റം ഫിലിംസ്' സിനിമാ നിര്‍മാണ കമ്പനിയിലെ പങ്കാളികളായിരുന്ന സംവിധായകന്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്‌വാനെ എന്നിവര്‍ക്കെതിരെ സംവിധായകന്‍ വികാസ് ബഹല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ബഹലിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചിരുന്ന ഫാന്റ്ം ഫിലിംസ് ജീവനക്കാരി കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നിരീക്ഷണം നടത്തിയത്. സ്ത്രീക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ആരും ഇതേക്കുറിച്ച് സംസാരിക്കരുത്. തങ്ങളുടെ കണക്കുതീര്‍ക്കാന്‍ ആരെങ്കിലും സ്ത്രീയെ ഉപകരണമാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Other News in this category4malayalees Recommends