അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമിച്ചു: ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. യുവനടന്‍ വെളിപ്പെടുത്തുന്നു

അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമിച്ചു: ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. യുവനടന്‍ വെളിപ്പെടുത്തുന്നു

മീ ടു ക്യാംപെയ്‌നില്‍ വെളിപ്പെടുത്തലുമായി നടന്മാരും രംഗത്ത്. നടി ഹുമ ഖുറേഷിയുടെ സഹോദരനും സല്‍മാന്‍ ഖാന്റെ റേസ് ത്രീയിലെ താരവുമായ സാഖിബ് സലീമാണ് വെളിപ്പെടുത്തുന്നത്. ചെറിയപ്രായത്തില്‍ അഭിനയരംഗത്തേക്ക് വന്ന താരമാണ് സാഖിബ് സലീം. സാഖിബ് സലീം പറയുന്നതിങ്ങനെ...


എനിക്ക് ആരുടെയും പേരുകള്‍ പറയണം എന്നില്ല. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അഭിനയം തുടങ്ങിയ കാലം. അന്നാണ് ഒരാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമം നടത്തി. സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാള്‍. എന്നാല്‍, ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. അന്ന് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.

അതുകൊണ്ട് തന്നെ ഞാന്‍ ശരിക്കും ഭയന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഇന്നും അതോര്‍ക്കുമ്പോള്‍ എനിക്ക് അരിശം വരുമെന്നും സാഖിബ് പറഞ്ഞു.Other News in this category4malayalees Recommends