നടികര്‍ സംഘം ബില്‍ഡിങ് പണിതുകഴിഞ്ഞ ശേഷം മാത്രമേ വിവാഹം ചെയ്യൂ, കല്ല്യാണത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു നിബന്ധന വിശാല്‍ വെച്ചതെന്ന് തോന്നുന്നുവെന്ന് വരലക്ഷ്മി

നടികര്‍ സംഘം ബില്‍ഡിങ് പണിതുകഴിഞ്ഞ ശേഷം മാത്രമേ വിവാഹം ചെയ്യൂ, കല്ല്യാണത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു നിബന്ധന വിശാല്‍ വെച്ചതെന്ന് തോന്നുന്നുവെന്ന് വരലക്ഷ്മി

നടന്‍ വിശാലുമായുള്ള കല്ല്യാണം നടക്കുമോയെന്ന് തുറന്നുപറയുന്നില്ലെങ്കിലും വരലക്ഷ്മിയുമായുള്ള ഗോസിപ്പ് തുടരുന്നു. മീ ടു ക്യാംപെയ്‌നെക്കുറിച്ച് സംസാരിക്കുമ്പോഴും വരലക്ഷ്മി വിശാലിനെക്കുറിച്ച് പറയാനുണ്ടായിരുന്നു. വിശാലിന്റെ കല്ല്യാണത്തെക്കുറിച്ച് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട്. ഇനിയും നീണ്ടുപോയാല്‍ ആരും പെണ്‍കുട്ടിയെ തരില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ തന്നെ മുന്‍കൈ എടുത്ത് അവന് പെണ്‍ നോക്കിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞു.


നടികര്‍ സംഘം ബില്‍ഡിങ് പണിതുകഴിഞ്ഞ ശേഷം മാത്രമേ വിവാഹം ചെയ്യൂ എന്നാണ് വിശാല്‍ പറഞ്ഞത്. അതിന്റെ പണി എപ്പോള്‍ കഴിഞ്ഞ് ഇവന്‍ വിവാഹം കഴിക്കുമെന്ന് എനിക്ക് അറിയില്ല. കല്ല്യാണത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണോ അവന്‍ അങ്ങനൊരു നിബന്ധന വെച്ചതെന്ന് തോന്നുന്നുവെന്നും വരലക്ഷ്മി പറയുന്നു.

മീ ടൂ ക്യാംപെയ്‌ന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് പറഞ്ഞ വരലക്ഷ്മി അക്രമണം നടക്കുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയണമെന്നും പറയുന്നു.

സണ്ടക്കോഴി 2വിന്റെ ചിത്രീകരണത്തിനിടയില്‍ വിശാലിനെ അറിയാതെ അടിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ കൈയില്‍ ഒറിജിനല്‍ അരിവാള്‍ കൊടുക്കരുതെന്ന് സംവിധായകന്‍ ലിംഗുസാമിയും വിശാലും പറയുമായിരുന്നു. ഞാന്‍ കലിപ്പില്‍ എല്ലാവരെയും വെട്ടിയരിയുമെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.

വിജയ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഞാന്‍ എന്തായാലും കൂടെ ഉണ്ടാകും. വിജയ് സാറിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുമെന്നും വരലക്ഷമി പറയുന്നു.


Other News in this category4malayalees Recommends