അയ്യപ്പഭക്തര്‍ എന്നു തോന്നിക്കുന്ന വേഷത്തില്‍ ബിജെപി നേതാക്കള്‍ ശബരിമലയിലെത്തി പ്രതിഷേധം, ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

അയ്യപ്പഭക്തര്‍ എന്നു തോന്നിക്കുന്ന വേഷത്തില്‍ ബിജെപി നേതാക്കള്‍ ശബരിമലയിലെത്തി പ്രതിഷേധം, ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ബിജെപി നേതാക്കള്‍ ശബരിമലയിലെത്തി. പത്തു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.നിലയ്ക്കലിലാണ് പ്രതിഷേധം നടന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.


അറസ്റ്റ് ചെയ്തപ്പോഴും പ്രതിഷേധ മുറവിളി പോലീസ് ബസില്‍ നിന്നുമുണ്ടായി. അയ്യപ്പഭക്തരെ പോലെയാണ് ഇവര്‍ ഇങ്ങോട്ട് കടന്നുവന്നത്. പൂര്‍ണമായും അയ്യപ്പഭക്തര്‍ എന്നു തോന്നിക്കുന്ന വേഷത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയാണ് ഇവര്‍ ചെയ്തത്.

ശബരിമല ഇലവങ്കലിലെ പോലീസ് പരിശോധന കടന്ന് ഇവര്‍ എങ്ങനെ ഇവിടെയെത്തി എന്നത് സംശയകരമാണ്. ആക്രോശിച്ചുകൊണ്ടാണ് പോലീസ് ബസിലേക്ക് ഇവര്‍ കയറിയത്.Other News in this category4malayalees Recommends