പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കി: മനംനൊന്ത് സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു

പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കി: മനംനൊന്ത് സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു
പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കിയതില്‍ മനംനൊന്ത് സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു. പരസ്ത്രീ ബന്ധം പറഞ്ഞുള്ള അധിക്ഷേപങ്ങള്‍ ഒരുപാട് കേട്ടു. സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഉത്തര്‍പ്രദേശ് സന്യാസി ജനനേന്ദ്രിയം മുറിച്ചത്.

മദനി ബാബാ എന്ന സന്യാസിയാണ് ഈ കടുംകൈ ചെയ്തത്. ലക്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ സന്യാസിയെ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവമുണ്ടാകുന്നത്.

ഒരു ഒഴിഞ്ഞ സ്ഥലത്ത് താന്‍ അമ്പലം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ തന്നെ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് 28കാരനായ യുവ സന്യാസി ആരോപിക്കുന്നു.ഖംസിന്‍ ഗ്രാമത്തിലാണ് സന്യാസിയുടെ താമസം. ജില്ലാ പൊലീസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്


Other News in this category4malayalees Recommends