സരിതയുടെ ലൈംഗീകാരോപണം ; അന്വേഷിക്കാന്‍ പുതിയ സംഘം ; കൂടുതല്‍ യുഡിഎഫ് നേതാക്കളെ പ്രതികളാക്കിയേക്കും

സരിതയുടെ ലൈംഗീകാരോപണം ; അന്വേഷിക്കാന്‍ പുതിയ സംഘം ; കൂടുതല്‍ യുഡിഎഫ് നേതാക്കളെ പ്രതികളാക്കിയേക്കും
വീണ്ടും സോളാര്‍ കേസ് സജീവമാകുന്നു. സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘമെത്തും. എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍. ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. എസ് പി രാജീവനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയെയും ഒഴിവാക്കി. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബലാത്സത്തിനാണ് കെ സി വേണുഗോപാലിനെരെയായ നടപടി. സരിതാ നായര്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.

ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മന്‍ചാണ്ടി, കെ.സിവേണുഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കി വഴി മുട്ടിയത്.

ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Other News in this category4malayalees Recommends