താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തു, രാത്രിയാകുമ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടുപരിസരത്ത്, മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയന്നു, ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയതിനുപിന്നാലെ വൈദികന് അനുഭവപ്പെട്ടത്

താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തു, രാത്രിയാകുമ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടുപരിസരത്ത്, മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയന്നു, ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയതിനുപിന്നാലെ വൈദികന് അനുഭവപ്പെട്ടത്
ജലന്ധറില്‍ വൈദികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഫാ.കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നു. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് കുര്യാക്കോസിനെ കണ്ടെത്തിയത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കുര്യാക്കോസിന് അനുഭവപ്പെട്ടത് മരണത്തില്‍ ദുരൂഹതയുണ്ടാക്കുന്നു. ഇതിനുപിന്നാലെ ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടു പരിസരത്ത് രാത്രിയാകുമ്പോള്‍ അപരിചിതരെ കാണാറുണ്ടെന്നും ചില സമയങ്ങളില്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്നും വൈദികന്‍ പറഞ്ഞിരുന്നു. ഫോണില്‍ കൂടെയും ഭീഷണി എത്തിയിരുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇനി തനിക്ക് ഒന്നും വെളിപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.കന്യാസ്ത്രീയുടെ പരാതി വിവാദമായ ശേഷം വൈദികനെ സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ മേയിലായിരുന്നു സ്ഥലംമാറ്റം.

Other News in this category4malayalees Recommends